Latest NewsCricketNewsSports

ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പേ ഡല്‍ഹി ക്യാപിറ്റല്‍സിനു തിരിച്ചടി

ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പേ ഡല്‍ഹി ക്യാപിറ്റല്‍സിനു തിരിച്ചടി. പരിക്ക് മൂലം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് സീസണിലെ ആദ്യ ഘട്ട മത്സരങ്ങള്‍ നഷ്ട്ടമാകും. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്‍പായാണ് ഇഷാന്ത് ശര്‍മ്മ വീണ്ടും പരിക്കിന്റെ പിടിയിലായത്.

ആദ്യ മത്സരത്തിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇഷാന്ത് ശര്‍മ്മ ന്യൂസിലാന്‍ഡിലെത്തിയത്. 23 ഓവറുകള്‍ എറിഞ്ഞ ഇഷാന്ത് ശര്‍മ്മ അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആറ് ആഴ്ചയോളം വിശ്രമം പരിക്കില്‍ നിന്നും മുക്തനാകാന്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് വേണ്ടിവരും. മാര്‍ച്ച് 29 നാണ് ഐ പി എല്‍ പതിമൂന്നാം സീസണ്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 30 ന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button