CricketLatest NewsNewsSports

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ലിയാം ലിവിംഗ്‌സ്റ്റണ്‍ (49*), ശിഖര്‍ ധവാന്‍ (39) എന്നിവരുടെ ഇന്നിംഗ്‌സാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ഹൈദരാബാദിനായി അഭിഷേക് ശര്‍മ (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹര്‍പ്രീത് ബ്രാര്‍, നതാന്‍ എല്ലിസ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ പഞ്ചാബ് 14 പോയിന്റോടെ ആറാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ചു. 12 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്.

Read Also:- നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും

ഹൈദാരാബാദ് ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുക്കാന്‍ അവര്‍ക്കായി. 23 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയാണ് ആദ്യം പുറത്താകുന്നത്. പിന്നാലെ, 19 റണ്‍സുമായി ഷാരുഖ് ഖാനും മടങ്ങി. മായങ്ക് അഗര്‍വാള്‍ (1) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പുറകെ ധവാനും(39) കൂടാരം കയറി. എന്നാല്‍, ക്രീസിലുറച്ച് നിന്ന ലിയാം ലിവിംഗ്സ്റ്റണ്‍ (49) ടീമിനെ വിജയത്തിലേക്ക് നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button