KeralaLatest NewsNews

സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണകള്ളക്കടത്ത് വര്‍ധിയ്ക്കുന്നു : ദിവസവും പിടിച്ചെടുക്കുന്നത് കോടികളുടെ സ്വര്‍ണങ്ങള്‍ : ഇന്ന് പിടിച്ചെടുത്തത് മലദ്വാരത്തിലും ബ്രഡ് ടോസ്റ്ററിലും കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന സ്വര്‍ണം

കൊച്ചി: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണകള്ളക്കടത്ത് വര്‍ധിയ്ക്കുന്നു :   ദിവസവും പിടിച്ചെടുക്കുന്നത് കോടികളുടെ സ്വര്‍ണങ്ങള്‍.  ഇന്ന് പിടിച്ചെടുത്തത്  മലദ്വാരത്തിലും ബ്രഡ് ടോസ്റ്ററിലും കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന സ്വര്‍ണം. നെടുമ്പാശേരി വിമാനത്താവളത്തിലാണ് വന്‍ സ്വര്‍ണവേട്ട നടന്നത് . 75 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

ദുബായില്‍ നിന്ന് പുലര്‍ച്ചെ എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. തിരൂര്‍ സ്വദേശിയും എടവണ്ണപ്പാറ സ്വദേശിയുമാണ് അറസ്റ്റിലയത്. ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിലും മലദ്വാരത്തിനുള്ളിലുമാണ് സ്വര്‍ണം ഒളിപ്പിച്ചത്.
സ്വര്‍ണം കടത്തുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പരിശോധന ശക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button