Latest NewsIndiaNews

ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കല്‍; കേസ് വിശാല ബെഞ്ചിനു വിടുമോ? ഉത്തരവ് ഇന്ന്

ന്യൂഡല്‍ഹി: കശ്മീര്‍ കേസ് ഏഴംഗ ബെഞ്ചിനു വിടുമോ എന്ന കാര്യത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവ് ഇന്ന്. 2019 ആഗസ്ത് അഞ്ചിന് രാഷ്ട്രപതി ഇറക്കിയ ഉത്തരവുപ്രകാരം ജമ്മുകശ്മീരിനു പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടണമോ എന്നകാര്യത്തിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗബെഞ്ച് ഇന്ന് ഉത്തരവിറക്കുന്നത്.

ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. കേസില്‍സുപ്രിംകോടതി നേരത്തേ വാദംകേട്ടിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് പരീഖ്, ദിനേശ് ദ്വിവേദി, ഗോപാല്‍ ശങ്കരനാരായണന്‍, സി യു സിങ്, സെഡ് എ ഷാ തുടങ്ങിയവരാണ് ഏഴംഗബെഞ്ച് വേണമെന്നാവശ്യപ്പെട്ടത്.

രാഷ്ട്രപതിയുടെ ഉത്തരവുപ്രകാരം ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് റദ്ദാക്കി ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ വകുപ്പും കശ്മീരിലും നടപ്പാക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയുംചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button