Latest NewsNewsIndia

ബിജെപി നേതാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന നിര്‍ദേശങ്ങള്‍ നല്‍കി.. നേതാക്കള്‍ക്ക് വിജയത്തിന്റെ ആ മന്ത്രം ഉപദേശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന നിര്‍ദേശങ്ങള്‍ നല്‍കി. പാര്‍ട്ടിക്കും മുകളില്‍ ദേശീയ താല്‍പര്യങ്ങളെ കാത്തുസംരക്ഷിക്കണമെന്നാണ് അദ്ദേഹം ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്കും മുകളിലാവണം ദേശീയ താല്‍പര്യങ്ങള്‍. എന്നാല്‍ ചിലര്‍ ദേശീയതാല്‍പര്യങ്ങള്‍ക്ക് പകരം അവരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വികസനം എന്നതാവണം നമ്മുടെ മന്ത്രം. അതേസമയം സമാധാനം, ഐക്യം, യോജിപ്പ് എന്നീ മൂല്യങ്ങളാണ് രാജ്യത്തിന്റെ വികസനത്തിനുതകുന്നതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ജിതേന്ദ്ര സിങ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button