Latest NewsIndia

പാര്‍ലമെന്ററി സ്ഥിരം സമിതിയിലെ അംഗങ്ങള്‍ക്കും പണിയെടുക്കാൻ മടി, 224 പേരിൽ ഒറ്റയോഗത്തിന് പോലും പങ്കെടുക്കാത്തത് 95 എംപിമാര്‍

രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം സഭയില്‍ വെളിപ്പെടുത്തിയത്.

ന്യൂഡല്‍ഹി: വിവിധ വകുപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതം പരിശോധിക്കുന്നത് പാര്‍ലമെന്ററി സ്ഥിരം സമിതിയാണ്. 224 എംപിമാരാണ് ഇതില്‍ അംഗങ്ങളായുള്‌ലത്. എന്നാല്‍ ഇതില്‍ 95 പേര്‍ ഒറ്റയോഗത്തിനു പോലും പങ്കെടുത്തിട്ടില്ല.രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം സഭയില്‍ വെളിപ്പെടുത്തിയത്.

മന്ത്രാലയാടിസ്ഥാനത്തില്‍ പാര്‍ലമെന്ററി സ്ഥിരം സമിതി 1993 ല്‍ രൂപീകരിച്ച ശേഷം പാര്‍ലമെന്റിന്റെ ജോലികളുടെ വലിയൊരു ഭാഗം ചെയ്തു പോരുന്നത് ഈ സമിതികളാണെന്ന് വെങ്കയ്യ പറഞ്ഞു. പാര്‍ലമെന്റിന്റെ 30 സിറ്റിങ്ങുകള്‍ക്കു പകരമാകുന്നതാണ് ഈ സമിതികളുടെ യോഗം.ഇരുസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട ഈ സമിതികളാണ് ഓരോ മന്ത്രാലയത്തിന്റെയും ധനാഭ്യര്‍ഥനകള്‍ പരിശോധിക്കുന്നത്.

അനുജന്‍ കുത്തേറ്റു മരിച്ച സംഭവം: ഒളിവിലായിരുന്ന ജ്യേഷ്ഠൻ മരിച്ചനിലയില്‍

എന്നാല്‍ അംഗങ്ങളില്‍ പകുതിയോളവും ഈ സമിതിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ തവണ ഒന്നിലും പങ്കെടുക്കാത്തവര്‍ 28 പേരായിരുന്നു. ഇതാണ് കുത്തനെ ഉയര്‍ന്ന് 95ല്‍ എത്തിയത്. 78 രാജ്യസഭ എംപിമാരില്‍ 29% പേര്‍ ഒരു യോഗത്തിനും വന്നില്ല. 166 ലോക്‌സഭ എംപിമാരില്‍ വരാത്തത് 47%. എല്ലാ യോഗത്തിലും പങ്കെടുത്തത് 87 എംപിമാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button