Latest NewsNewsInternational

സുഹൃത്തുക്കള്‍ക്കൊപ്പം സാധനം വാങ്ങാന്‍ ഇറങ്ങിയ പ്രവാസിക്ക് ലഭിച്ചത് 20 കോടി

അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം വീണ്ടും പ്രവാസി മലയാളിക്ക്. സൗദി അറേബ്യയില്‍ കഴിയുന്ന മോഹന്‍ കുമാര്‍ ചന്ദ്രദാസിനാണ് 10 ദശലക്ഷം ദിര്‍ഹം അതായത് ഏതാണ്ട് 20 കോടിയോളം രൂപ സമ്മാനമായി ലഭിച്ചത്. ഫെബ്രുവരി 27ന് ഓണ്‍ലൈന്‍ വഴിയെടുത്ത 50897 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് മോഹന്‍ കുമാറിന് ഭാഗ്യം കൊണ്ടുവന്നത്.

ബിഗ് ടിക്കറ്റ് അധികൃതര്‍ നറുക്കെടുപ്പിന് ശേഷം മോഹന്‍ കുമാറിനെ ഫോണില്‍ വിളിച്ചപ്പോഴും അദ്ദേഹത്തിന് ആദ്യം വിശ്വാസം വന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 10 സമ്മാനങ്ങളില്‍ ഏഴും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. ഇതില്‍ ഭൂരിഭാഗം ആളുകളും മലയാളികളുമാണ്. മോഹനന്‍ പുള്ളി, എന്‍.പി. സജിത്, സണ്ണി ദേവസികുട്ടി, മോഹന്‍ ഗണേശന്‍, ലാലിയ സുരേഷ്, ബന്ദാവല്‍ കേശവ ഷെട്ടി, എന്നിവരാണ് സമ്മാനം നേടിയ മറ്റ് പ്രവാസികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button