Latest NewsNewsFootballSports

എഫ്എ കപ്പില്‍ സിറ്റി ഇന്ന് സിറ്റി ഷെഫീല്‍ഡിനെതിരെ ; അഗ്യൂറോ ഇറങ്ങിയേക്കും

മാഞ്ചെസ്റ്റര്‍ സിറ്റി എഫ്എ കപ്പ് അഞ്ചാം റൗണ്ടില്‍ ഷെഫീല്‍ഡ് വെനസ്ഡേക്കെതിരെ.പ്രീമിയര്‍ ലീഗ് കിരീടം എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായത് കൊണ്ട് എഫ്എ കപ്പ് നേടാനായിരിക്കും സിറ്റിയുടെ ലക്ഷ്യം.പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഇന്നലെ ചെല്‍സിയോട് തോറ്റ് പുറത്തായിരുന്നു.ടോട്ടന്‍ഹാമിനോടേറ്റ പരാജയത്തിന് ശേഷം മാഞ്ചെസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ഫോമിലാണ്.റയല്‍ മാഡ്രിഡ്,ലെയ്സെസ്റ്റര്‍ സിറ്റി എന്നീ മുന്‍നിര ടീമുകളെ പരാജയപെടുത്തിയതിനാല്‍ നല്ല ആത്മവിശ്വാസത്തോടായിരിക്കും സിറ്റിയുടെ വരവ്.

ഇന്ത്യന്‍ സമയം നാളെ രാവിലെ 01:15 നാണ് മത്സരം.മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ഷെഫീല്‍ഡ് വെനസ്ഡേയുടെ ഹോം ഗ്രൗണ്ടായ ഹില്‍സ്ബോറോ സ്റ്റേഡിയമാണ്.സിറ്റിയുടെ പ്രധാന താരമായ സെര്‍ജിയോ അഗ്യൂറോ ഇറങ്ങിയേക്കും എന്ന് കോച്ച് പെപ് ഗാര്‍ഡിയോള പറഞ്ഞു.യുവ താരമായ സാനെ ഈ മത്സരത്തിലും ഇറങ്ങിയേക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലോഡിയോ ബ്രാവോയായിരിക്കും വല കാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button