KeralaLatest NewsNews

പൊതുജനങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ അറിയിപ്പ് : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രണ്ട് ദിവസം ദര്‍ശന നിയന്ത്രണം

തൃശൂര്‍ : പൊതുജനങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ അറിയിപ്പ് ,ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രണ്ട് ദിവസം ഏഴ് മണിക്കൂര്‍ ദര്‍ശന നിയന്ത്രണം . ബുധനും വ്യാഴവുമാണ് ഭക്തര്‍ക്ക് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്സവത്തിന് മുന്നോടിയായി ചൈതന്യവര്‍ധനയ്ക്ക് നടത്തുന്ന സഹസ്രകലശത്തിന്റെ തത്വഹോമവും തത്ത്വകലശാഭിഷേകവും ഇന്നുനടക്കും. പ്രാധാന്യമേറിയ ആയിരം കലശവും വിശേഷ ബ്രഹ്മകലശവും നാളെ ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. ഈ രണ്ടു ദിവസവും രാവിലെ നാലുമുതല്‍ 11 വരെ ഭക്തര്‍ക്ക് നാലമ്ബലത്തിലേക്ക് പ്രവേശനമില്ല.

വ്യാഴാഴ്ച രാവിലെ ശീവേലിയും പന്തീരടി പൂജയും കഴിഞ്ഞാല്‍ ആയിരം കലശം അഭിഷേകം തുടങ്ങും. അവസാനം കൂത്തമ്പലത്തില്‍ നിന്ന് ബ്രഹ്മകലശം വാദ്യഅകമ്പടിയില്‍ നാലമ്പലത്തിലേക്ക് എഴുന്നള്ളിക്കും. വെള്ളിയാഴ്ചയാണ് ഉത്സവക്കൊടിയേറ്റ് നടക്കുക.
ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രശസ്തമായ ഗുരുവായൂര്‍ ആനയോട്ടം വെള്ളിയാഴ്ച നടക്കും. 25 ആനകള്‍ പങ്കെടുക്കും. അതില്‍ മുന്നില്‍ ഓടാനുള്ള അഞ്ച് ആനകളെ വ്യാഴാഴ്ച നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് ആനയോട്ടം തുടങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button