Latest NewsCricketNewsSports

ട്വന്റി 20 വനിത ലോകകപ്പ് സെമിയില്‍ ഇന്ത്യ ഈ ടീമുമായി ഏറ്റുമുട്ടും

സിഡ്നി: വനിത ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികളായി. ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടുമായാകും ഇന്ത്യ ഏറ്റുമുട്ടുക. വ്യാഴാഴ്ച രാവിലെ 9.30നാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ സെമി.

ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് മത്സരം, മഴകാരണം ഉപേക്ഷിച്ചതോടെ ഇരു ടീമും പോയിന്റ് പങ്കിട്ടതോടെ ഗ്രൂപ്പ് ബി ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക, സെമിയിൽ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും.ഉച്ചയ്ക്ക് ശേഷമാണ് രണ്ടാം സെമി മത്സരം നടക്കുക. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമി ഫൈനലിൽ എത്തിയത്.

Also read: കൊറമാണ്ടല്‍ സിമന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊച്ചിയില്‍ തുടക്കമായി

2018ലെ ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ഇംഗ്ലണ്ട് ആണ് കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങളില്‍ നാലിലും ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ഇതുവരെയും വനിതാ ലോകകപ്പ് ഇന്ത്യ ജയിച്ചിട്ടില്ല. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ലോകകപ്പ് കലാശപ്പോര് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button