USALatest NewsNewsInternational

ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ് : മരണസംഖ്യ ഉയരുന്നു, നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും വൈ​ദ്യു​തി ലൈ​നു​ക​ളും ത​ക​ർ​ന്നു

ടെ​ന്നി​സി: ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി. യു​എ​സി​ലെ ടെ​ന്നി​സി​യി​ൽ ചൊ​വാ​ഴ്ച രാ​വി​ലെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ആഞ്ഞടിച്ചത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും വൈ​ദ്യു​തി ലൈ​നു​ക​ളും ത​ക​ർ​ന്നു. നാ​ഷ്‌​വി​ല്ല​ലി​ലാ​ണു ചു​ഴ​ലിക്കാറ്റ് മാ​ര​ക​മാ​യ നാ​ശം വി​ത​ച്ച​ത്. കൗ​ണ്ടി​ക​ളാ​യ പു​റ്റ​ണം, വി​ൽ​സ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ര​ക്കെ നാ​ശം വി​ത​ച്ചു.

Also read : കൊവിഡ് 19 വൈറസ് , വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ : മുന്നറിയിപ്പുമായി സൗദി

മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും സൂ​ച​നയുണ്ട്. ​നിര​വ​ധി പ​വ​ർ ലൈ​നു​ക​ൾ ത​ക​ർ​ന്നു വീ​ണ​തി​നാ​ൽ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലും ത​ട​സമുണ്ടായി. 44,000 ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഇ​തു​മൂ​ലം ദു​രി​തം നേ​രി​ടു​ന്ന​ത്. ‘സൂ​പ്പ​ർ ചൊ​വ്വ’ പ്രൈ​മ​റി​ക​ൾ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ചു​ല​ഴി​ക്കാ​റ്റ് ആഞ്ഞുവീശിയത്, തു​ട​ർ​ന്നു വോ​ട്ടിം​ഗ് സ​മ​യം നീ​ട്ടി. ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ നാ​ഷ്‌​വി​ല്ല ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നടത്തുന്ന തെ​ര​ച്ചി​ൽ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button