Latest NewsNewsBahrainGulf

വാഹനാപകടം, ജന്മദിനത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

മനാമ : ജന്മദിനത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബഹ്റൈനിലെ അൽ ബുർഹാമയിലുണ്ടായ അപകടത്തിൽ , ബംഗ്ലാംകടവ് വിഷ്ണുഭവനിൽ വിഷ്ണു വിജയകുമാറാണ് (27) മരിച്ചത്.

Also read : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്കേറ്റു

ചൊവ്വാഴ്ച സന്ധ്യക്ക് വിഷ്ണു ഓടിച്ചിരുന്ന കാർ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു വിഷ്ണുവിന്റെ 27–ാം ജന്മദിനം. പിതാവ് : കെ.കെ.വിജയകുമാർ, മാതാവ് : രേണുക.വിഷ്ണുവിന്റെ ഭാര്യ ജീതുവും 2 വയസ്സുള്ള മകൾ ദേവികയും ബഹ്റൈനിലുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button