USALatest NewsNewsInternational

അ​മേ​രി​ക്ക​യി​ലേ​ക്ക് അനധികൃതമായി കടക്കാന്‍ ശ്രമം : ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​യി​ലാ​യ ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച് ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​യി​ലാ​യ ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്. 2018 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 2019 സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള ക​ണ​ക്കു​കൾ പ്രകാരം 8447 ഇ​ന്ത്യ​ക്കാരാണ്  പി​ടി​യി​ലാ​യ​ത്. ഇവരിൽ 422 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. മെ​ക്സി​ക്കൊ, അ​രി​സോ​ണ, ടെ​ക്സ​സ് അ​തി​ർ​ത്തി​യി​ലൂ​ടെ​യാ​ണ് അ​ഭ​യാ​ർ​ഥി​ക​ളാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

Also read : കൊറോണ; ഇന്ത്യയില്‍ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നു, 22 പേര്‍ക്കുകൂടി വൈറസ് ബാധ

ഇ​മി​ഗ്രേ​ഷ​ൻ ആ​ന്‍റ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് (ഐ​സി​ഇ) അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്ത​വ​രെ രാ​ജ്യ​ത്തെ വി​വി​ധ ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ അ​ട​ച്ച​താ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ പ​ഞ്ചാ​ബി അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ ഇ​ന്ത്യ​ക്കാ​രി​ൽ 76 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 1612 പേ​രെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​ച്ച​താ​യും രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തി​നി​ടെ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു ക​യ​റ്റി​വി​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലെ ഏറ്റവും കൂടിയ നിരക്കാണിത്.

2018-ൽ 9459 ​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യപ്പോൾ ഒ​ബാ​മ​യു​ടെ കാ​ല​ത്ത് (2016) 4088 പേ​രാ​ണ് ഐ​സി​ഇ ക​സ്റ്റ​ഡി​യി​ലാ​യ​ത്. ട്രം​പ് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തോ​ടെ അ​റ​സ്റ്റി​ലാ​കു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button