KeralaLatest NewsNews

മലയാള സിനിമയില്‍ വ്യാജ കാസ്റ്റിംഗ് കോളുകള്‍ വഴി തട്ടിപ്പ്; വിലങ്ങിടാനൊരുങ്ങി ഫെഫ്ക

തിരുവനന്തപുരം: മലയാള സിനിമയില്‍ വ്യാജ കാസ്റ്റിംഗ് കോളുകള്‍ വഴി തട്ടിപ്പുകള്‍ കൂടുന്നു. ഇത്തരത്തില്‍ വ്യാജ ഡയറക്ടര്‍മാറെ പറ്റി നിരവധി പരാതികളാണ് ഫെഫ്കയ്ക്ക് കിട്ടുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതലും. സമൂഹമാധ്യമങ്ങള്‍ വഴിയാണ് അധിക വ്യാജ കാസ്റ്റിക് കോളുകളുകള്‍ വരുന്നതെന്നും ഫെഫ്ക അറിയിച്ചിട്ടുണ്ട്.

രണ്ടുമാസത്തിനിടെ ഒട്ടേറെ പരാതികളാണ്. ഇതില്‍ കൂടുതലും പണം മുടക്കിയാല്‍ നായകനാക്കാമെന്ന് പറഞ്ഞ് യുവാക്കളില്‍ നിന്ന് പണം തട്ടുന്നതും നായികയാക്കമെന്ന് പറഞ്ഞ് യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതാണൈന്നും ഫെഫ്ക അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ വരുന്ന  ഇത്തരം കാസ്റ്റിംഗ് കോളുകള്‍ യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കണം.അല്ലാതെ എടുത്ത് ചാടി ചതിയില്‍ വീഴരുതെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി.വ്യാജ കാസ്റ്റിംഗ് കോള്‍ പരസ്യങ്ങള്‍ സിനിമാരംഗത്തുള്ളവരും പങ്കുവെയ്ക്കുന്നത് ഇതിലെ വിശ്വാസ്യത വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.

എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിക്കെരുങ്ങുകയാണ് ഫെഫ്ക. ഇതിനായി കാസ്റ്റിംഗ് നടത്തുന്നവര്‍ അവരുടെ വിവരങ്ങള്‍ ഫെഫ്കയില്‍ അറിയിക്കാനും വ്യക്തിപരമായി പരിചയം ഇല്ലാത്തവരുടെ കാസ്റ്റിംഗ് കോളുകള്‍ ഫോര്‍വേഡ് ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button