Latest NewsNewsIndia
Trending

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷം ലഭിച്ചത് നാല്പത്തിനാലോളം താൽപ്പര്യപത്രങ്ങൾ : കേന്ദ്ര വ്യവസായ- വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ

ഈ താൽ‌പ്പര്യ പത്രങ്ങൾ ‌ ഏകദേശം 13,120 കോടി രൂപയുടേ താണെന്നും  ഇതെല്ലാം തന്നെ ഓഗസ്റ്റ് 5 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭിച്ചതാണെന്നും കേന്ദ്രമന്ത്രി പ്രസ്താവിച്ചു.

ജമ്മുകശ്മീർ  സംസ്ഥാനത്ത് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം വൻ നിക്ഷേപത്തിനായി ജമ്മു കശ്മീർ സർക്കാരിന് ലഭിച്ചത് നാല്പത്തിനാല്  താൽപ്പര്യപത്രങ്ങളാണെന്ന  വൻ വെളിപ്പെടുത്തലുമായി കേന്ദ്ര വ്യവസായ- വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ഈ താൽ‌പ്പര്യ പത്രങ്ങൾ ‌ ഏകദേശം 13,120 കോടി രൂപയുടേ താണെന്നും  ഇതെല്ലാം തന്നെ ഓഗസ്റ്റ് 5 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭിച്ചതാണെന്നും കേന്ദ്രമന്ത്രി പ്രസ്താവിച്ചു. ലഭിച്ച താൽപ്പര്യപത്രങ്ങൾ അതാതു വകുപ്പുകളുടെ  സൂക്ഷ്മ പരിശോധനായിലാണെന്ന് ബുധനാഴ്ച ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം വെളിപ്പെടുത്തി .

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയിരുന്നു,. ശേഷം കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തു. അതിനുശേഷം, വിവിധ വികസന പരിപാടികൾ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീർ നിലവിൽ രാഷ്ട്രപതിയുടെ ഭരണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button