Latest NewsNewsIndiaUK

ഇ​ന്ത്യ​യി​ല്‍ ​നി​ന്നു മുങ്ങിയ സാമ്പത്തിക കു​റ്റ​വാ​ളി നീ​ര​വ് മോ​ദി​യു​ടെ ജാ​മ്യാ​പേ​ക്ഷയിൽ വിധി പറഞ്ഞ് കോടതി

ല​ണ്ട​ന്‍: ഇ​ന്ത്യ​യി​ല്‍ ​നി​ന്നു മുങ്ങിയ സാമ്പത്തിക കു​റ്റ​വാ​ളി നീ​ര​വ് മോ​ദി​യു​ടെ ജാ​മ്യാ​പേ​ക്ഷ തള്ളി.വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ ഇ​ന്ത്യ​യി​ല്‍​നി​ന്നു ക​ട​ന്ന രത്ന വ്യാപാരിയാണ് നീ​ര​വ് മോ​ദി. അ​ഞ്ചാം ത​വ​ണ​യാ​ണ് യു​കെ​യി​ലെ കോ​ട​തി മോ​ദി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ന്ന​ത്.

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍​നി​ന്ന് 200 കോ​ടി യു​എ​സ് ഡോ​ള​റി​ന്‍റെ ത​ട്ടി​പ്പ് ന​ട​ത്തി​യ ശേ​ഷം മു​ങ്ങി​യ നീ​ര​വ് മോ​ദി കൈ​മാ​റ്റ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ക​യാ​ണ്. മേ​യി​ലാ​ണ് ഇ​തി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. സ്കോ​ട്ട്ല​ന്‍​ഡ് യാ​ര്‍​ഡ് മോ​ദി​ക്കെ​തി​രേ കൈ​മാ​റ്റ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ദി​യെ വാ​ണ്ട്സ്വ​ര്‍​ത്ത് ജ​യി​ലി​ലാ​ണു പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം, നീരവ് മോദിയിൽ നിന്ന് പിടിച്ചെടുത്ത അത്യപൂർവ പെയിന്റിംഗുകളും ആഡംബര കാറുകളും ലേലം ചെയ്യാൻ ബോംബൈ ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയെ സുപ്രീം കോടതി അനുവദിച്ചതിനെ തുടർന്നാണിത്. നീരവ് മോദിയുടെ ട്രസ്റ്റായ രോഹിൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 15 അപൂർവ പെയിന്റിംഗുകൾ ലേലം ചെയ്യാൻ ഇതിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിയും.

ALSO READ: പതിനേഴുകാരിയിൽ നിന്ന് 13 വയസ്സുകാരന് നേരിടേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനം; യുവതി മറ്റൊരാളെ വിവാഹം കഴിച്ച ശേഷവും ആൺകുട്ടിയോടുള്ള പീഡനം തുടർന്നു; ഒടുവിൽ യുവതി ഗർഭിണിയായപ്പോൾ അച്ഛനാരെന്നറിയാൻ ഡിഎന്‍എ ടെസ്റ്റ്

നീരവ് മോദിയുടെ മകൻ രോഹിൻ മോദി സമർപ്പിച്ച ഹർജിയും ബോംബെ ഹൈക്കോടതി തള്ളി. സമഗ്രമായ അന്വേഷണത്തിന് ശേഷം പിടിച്ചെടുത്ത പെയിന്റിംഗുകൾ ലേലം ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് തീരുമാനത്തെ രോഹിൻ വെല്ലുവിളിച്ചിരുന്നു. പെയിന്റിംഗുകൾ നീരവ് മോദിയുടേതല്ലെന്നും രോഹിൻ ട്രസ്റ്റിന്റെ സ്വത്താണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരുന്നത് .പക്ഷേ കോടികൾ വിലമതിക്കുന്ന ഈ പെയിന്റിംഗുകൾ വാങ്ങിയത് തട്ടിപ്പ് വഴി ഉള്ള പണം കൊണ്ടാണെന്നു കോടതിക്ക് മുമ്പാകെ തെളിയിക്കാൻ എൻഫോഴ്സ്മെന്റ് ഏജൻസിക്ക് കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button