KeralaLatest NewsNews

രമ്യ ഹരിദാസ് എം.പി ഇനി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി : പ്രഖ്യാപനം നടത്തിയത് സോണിയ ഗാന്ധിയും

ന്യൂഡല്‍ഹി : ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഇനി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി. കോണ്‍ഗ്രസ് ഇടക്കാല പ്രസഡന്റ് സോണിയാ ഗാന്ധിയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുനഃസംഘടന പ്രഖ്യാപിച്ചത്. സംസ്ഥാനം തഴഞ്ഞപ്പോള്‍ കേന്ദ്രത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് കൈവിട്ടില്ല

അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, 40 സെക്രട്ടറിമാര്‍, അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെയാണ് ദേശീയ ഭാരവാഹികളായി നിയമിച്ചിരിക്കുന്നത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച രമ്യ ഹരിദാസ് നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ആണ്. പാര്‍ലമെന്‍ട് അംഗം എന്ന നിലയില്‍ ലോക്‌സഭയില്‍ രമ്യയുടെ പ്രകടനത്തില്‍ സോണിയാഗാന്ധി തൃപ്തയാണ്. അതിനുള്ള അംഗീകാരം കൂടിയാണ് പുതിയ പദവി

shortlink

Related Articles

Post Your Comments

Related Articles


Back to top button