KeralaLatest NewsNews

രാജ്യത്തെ ഓരോ സാധാരണക്കാരന്റെയും ശബ്ദമായി ഇനിയും തുടരും: സസ്‌പെൻഷൻ പിൻവലിച്ചതിൽ പ്രതികരണവുമായി രമ്യ ഹരിദാസ്

ന്യൂഡൽഹി: രാജ്യത്തെ ഓരോ സാധാരണക്കാരന്റെയും ശബ്ദമായി ഇനിയും പാർലമെന്റിൽ തുടരുമെന്ന് എം.പി രമ്യ ഹരിദാസ്. ലോക്സഭയിൽ പ്ലക്കാർഡുപയോഗിച്ച് പ്രതിഷേധിച്ച നാല് കോൺഗ്രസ് എം.പിമാരുടെ സസ്‌പെൻഷൻ സ്പീക്കർ ഓം ബിർല പിൻവലിച്ചിരുന്നു. രമ്യ അടക്കമുള്ളവരുടെ സസ്പെഷൻ ആണ് പിൻവലിച്ചത്. ഇതിനോടായിരുന്നു രമ്യയുടെ പ്രതികരണം. ജനാധിപത്യ പ്രതിഷേധങ്ങളിൽ ഇനിയും മുന്നിലുണ്ടാകുമെന്നും എം.പി വ്യക്തമാക്കി.

ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരെയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തത്. സഭയിൽ ഇനിയും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചാൽ കടുത്ത നടപടികൾ എടുക്കുമെന്ന് സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ട് സ്പീക്കർ വ്യക്തമാക്കി. സസ്‌പെൻഷൻ ലഭിച്ചത് പിന്നാലെ രമ്യ ഹരിദാസ് അടക്കമുള്ള എം.പിമാർ 50 മണിക്കൂർ റിലേ സമരം നടത്തിയിരുന്നു.

രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രമ്യ പ്രതിഷേധം നടത്തിയത്. ഏകാധിപത്യ പ്രവണതയിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള നീക്കം നടക്കില്ലെന്നും എം.പി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button