Life Style

ആരോഗ്യത്തിന് ഏറെ നല്ലത് തക്കാളി ജ്യൂസ്

തക്കാളി ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ആരോ??ഗ്യ?ഗുണങ്ങള്‍ ചെറുതല്ല. വി?റ്റാ?മി?നുകളും കാ?ല്‍?സ്യ?വും ധാരാളം അടങ്ങിയതാണ് തക്കാളി. തക്കാളി ജ്യൂസ് കുടിക്കുന്നതിലും പല ഗുണങ്ങളുണ്ട്. ഉപ്പ് ഇടാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സാഹായിക്കുമെന്നാണ് പുതിയ പഠനം. ഇതുവഴി യുവാക്കളിലെ ഹൃദോഗ സാധ്യതയെ തടയാനും കഴിയും.

ജപ്പാനിലെ Tokyo Medical and Dental University ആണ് പഠനം നടത്തിയത്. ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്റ് ന്യൂട്രിഷനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവന്നത്. 184 പുരുഷന്മാരിലും 297 സ്ത്രീകളിലുമാണ് പഠനം നടത്തിയത്.

പഠനത്തിന് വിധേയമായ 94 പേരിലും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തതായാണ് പഠനത്തില്‍ പറയുന്നത്. ഉപ്പ് ഇല്ലാത്ത തക്കാളി ജ്യൂസ് കുടിച്ചവരില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് 155 -149.9 mg/dL ആയി കുറഞ്ഞതായാണ് പഠനം പറയുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ര?ക്ത?സമ്മ?ര്‍?ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. തക്കാളി ജ്യൂസ് ഉണ്ടാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം ഉപ്പ് ഇടരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button