Specials

തുല്യതയ്ക്കായി ഒന്നിച്ചുനിൽക്കാം; ഈ വർഷത്തെ വനിതാ ദിന തീം ഇങ്ങനെ

അന്താരാഷ്ട്ര വനിതാദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 8 ന് ആചരിക്കുന്നു. ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമാണ് വനിതാ ദിനം കൊണ്ടാടുന്നത്. ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. EachforEqual എന്നാണ് ഈ വർഷത്തെ വനിതാദിന തീം. സമൂഹത്തിലെ ഓരോ പൗരനും ലിംഗസമത്വലോകം കെട്ടിപ്പടുക്കാന്‍ പ്രതിബദ്ധരാണെന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം.

1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ ഒരു പ്രക്ഷോഭം അരങ്ങേറി. വനിതകള്‍ നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭം. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകള്‍ നടത്തിയ ആദ്യ ചെറുത്തു നില്‍പ്പായിരുന്നു അത്. ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ്. യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button