Specials

അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതിനു പിന്നില്‍

1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ ഒരു പ്രക്ഷോഭം അരങ്ങേറി. വനിതകള്‍ നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭം. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകള്‍ നടത്തിയ ആദ്യ ചെറുത്തു നില്‍പ്പായിരുന്നു അത്. ഈ ദിവസത്തെ ഒരു അന്തര്‍ദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിന്‍ എന്ന ജര്‍മ്മന്‍ മാര്‍ക്‌സിസ്റ്റ് തത്വചിന്തകയാണ്.

1910 -ല്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോണ്‍ഗ്രസിലാണ് സെറ്റ്കിന്‍ ഈ ആശയം മുന്നോട്ടു വെച്ചത്. അവിടെ ഉണ്ടായിരുന്ന പതിനേഴു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആ ആശയത്തെ ഐക്യകണ്‌ഠേന അംഗീകരിച്ചു. 1911 -ല്‍ ആസ്ട്രിയയിലും ഡെന്മാര്‍ക്കിലും ജര്‍മനിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും ആണ് ലോക വനിതാ ദിനം ആദ്യമായി ആഘോഷിക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത് 1975ലാണ് . 1996 മുതല്‍ ഓരോ വര്‍ഷവും ഓരോ സന്ദേശവും യു.എന്‍ നല്‍കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button