Latest NewsIndia

ഇന്ന് പ്രധാനമന്ത്രിയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്കായി തുറന്ന് നല്‍കും, നാരീശക്തി പുരസ്‌ക്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിക്കും

മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ഔദ്യോഗിക അക്കൗണ്ടിലൂടെ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച നൂറ് കണക്കിന് സ്ത്രീകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു.

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകള്‍ സ്ത്രീക്കായി തുറന്ന് കൊടുത്തു. ‘ഷി ഇന്‍സ്പയേഴ്‌സ് അസ് ‘എന്ന ഹാഷ് ടാഗില്‍ മാത്യകയായ സ്ത്രീകളെ കുറിച്ച്‌ പോസ്റ്റ് ചെയ്യാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ഔദ്യോഗിക അക്കൗണ്ടിലൂടെ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച നൂറ് കണക്കിന് സ്ത്രീകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു.

ഈ വനിതാ ദിനത്തില്‍ ജീവിതത്തിലൂടെയും പ്രവൃത്തിയിലൂടെയും തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സ്ത്രീകള്‍ക്ക് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നല്‍കുമെന്നും പധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.കൂടാതെ പ്രധാനമന്ത്രി ഇന്ന് നാരീശക്തി പുരസ്‌ക്കാര ജേതാക്കളുമായി ആശയ വിനിമയം നടത്തുകയും ചെയ്യും.

ലോക വനിതാ ദിനം ആഘോഷമാക്കി രാജ്യം.. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതും സ്ത്രീകളുടെ കൂട്ടായ്മ

രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌ക്കാരം വിതരണം ചെയ്തതിന് ശേഷമായിരിക്കും ജേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച. നാരീശക്തി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് നാരീശക്തി പുരസ്‌ക്കാരം സമ്മാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button