Latest NewsIndia

പൗരത്വ ബില്ലിനെ എതിർക്കുന്നതിന്റെ പേരിൽ സ്​കൂള്‍ നാടകം, രാജ്യദ്രോഹക്കേസ്​ റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

പൗരത്വ ബില്ലിനെതിരെ അവതരിപ്പിച്ച നാടക​ത്തി​​​​​െന്‍റ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസ്​ റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച്​ തള്ളി.

ന്യൂഡല്‍ഹി: റിപ്പബ്ലിക്​ ദിനാഘോഷത്തിന്റെ ഭാഗമായി കര്‍ണാടകയിലെ ബിദറിലെ സ്​കൂളില്‍ പൗരത്വ ബില്ലിനെതിരെ അവതരിപ്പിച്ച നാടക​ത്തി​​​​​െന്‍റ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസ്​ റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച്​ തള്ളി. പൗരത്വഭേദഗതി നിയമത്തെ വിമര്‍ശിക്കുന്ന നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും തന്നെ അപമാനിക്കുന്ന തരത്തിലും മത സ്പർദ്ധ വളർത്തുന്ന രീതിയിലും ഉള്ള കാര്യങ്ങൾ ഉണ്ടെന്നായിരുന്നു പരാതി.

മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടത് ബിജെപി നേതാവിനെയെന്ന് സൂചന , അറസ്റ്റ് പൊലീസിന് രഹസ്യ വിവരം കിട്ടിയതോടെ

ഇതിന്റെ പേരില്‍ സ്​കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥിയുടെ മാതാവ്​ എന്നിവരെയാണ്​ കര്‍ണാടക സര്‍ക്കാര്‍ രാജ്യദ്രോഹക്കേസ്​ ചുമത്തി അറസ്​റ്റ്​ ചെയ്​തത്​.രാജ്യദ്രോഹക്കേസ്​ റദ്ദാക്കണമെന്നും രാജ്യദ്രോഹ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാന, അഭിഭാഷകന്‍ ഉത്സവ്​ സിങ്​ ​ബയിന്‍സ്​ മുഖേന പൊതു താല്‍പര്യ ഹരജി നല്‍കിയത്​. ജസ്​റ്റിസ്​ എ.എം ഖാന്‍വില്‍കാര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ്​ ഹരജി തള്ളിയത്​.

shortlink

Post Your Comments


Back to top button