KeralaLatest NewsIndia

മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടത് ബിജെപി നേതാവിനെയെന്ന് സൂചന , അറസ്റ്റ് പൊലീസിന് രഹസ്യ വിവരം കിട്ടിയതോടെ

കൊ​ച്ചി: മു​നമ്പത്ത് അ​റ​സ്റ്റി​ലാ​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ബി​ജെ​പി നേ​താ​വി​നെ വ​ധി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. ആ​ലു​വ റൂ​റ​ല്‍ എ​സ്പി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ് സ്റ്റൈ​ലി​ലു​ള്ള വാ​ളു​ക​ളു​മാ​യിട്ടാണ് സംഘം മു​നമ്പ​ത്തെ ഒ​രു ഹോം ​സ്റ്റേ​യി​ല്‍ തമ്പ​ടി​ച്ചി​രുന്നത്.അതേസമയം സം​ഘ​ത്തി​ലു​ള്ള​വ​ര്‍​ക്ക് പ​ര​സ്പ​രം അ​റി​യി​ല്ല. എ​ന്നാ​ല്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ആ​ള്‍ ആ​രെ​ന്ന കാ​ര്യം പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഒ​രാ​ഴ്ച​യോ​ള​മാ​യി സം​ഘം മു​നമ്പം ബീ​ച്ചി​ല്‍ തമ്പ​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ക​ന്യാ​കു​മാ​രി, കു​ള​ച്ച​ല്‍ മേ​ഖ​ല​യി​ലെ ഏ​ഴു പേ​രും പ​റ​വൂ​ര്‍ സ്വ​ദേ​ശി​യുമടങ്ങുന്ന സം​ഘം ത​മി​ഴ്നാ​ട്ടി​ലെ ഒ​രു ഗ്യാം​ഗ് വാ​ര്‍ ടീ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. പ​ല​രും ത​മി​ഴ്നാ​ട്ടി​ല്‍ ഒ​ന്നി​ലേ​റെ കൊ​ല​പാ​ത​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സി​നു അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ന​സി​ലാ​യി​ട്ടു​ണ്ട്.കേ​ര​ള​ത്തി​ലെ ഒ​രു ബി​ജെ​പി നേ​താ​വി​നെ ല​ക്ഷ്യ​മി​ട്ടാ​ണ് സം​ഘം എ​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. വി​വ​രം ആ​ലു​വ റൂ​റ​ല്‍ എ​സ്പി ര​ഹ​സ്യ​മാ​യി അ​റി​ഞ്ഞ​തോ​ടെ മു​നമ്പം ബീ​ച്ചി​ല്‍ റെ​യ്ഡി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത് സം​ഘ​ത്തെ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ര്‍​ജി​ത ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും റൂ​റ​ല്‍ എ​സ്പി​യു​ടെ സ്ക്വാ​ഡു​മാ​ണ് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് സൂ​ച​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button