SpecialsFestivals

നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് പിന്നിലെ ഐതിഹ്യമിങ്ങനെ

തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷമാണ് ഹോളി. . ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും വിശേഷിപ്പിക്കുന്ന ഹോളി ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. പരസ്പരം നിറങ്ങള്‍ വാരിത്തേച്ച് എങ്ങും വർണങ്ങൾ മാത്രം നിറയുന്ന ഹോളിക്ക് പിന്നിൽ ഐതീഹ്യമുണ്ട്. അതിനെ കുറിച്ചുള്ള വിവരങ്ങളാണ് ചുവടെ പറയുന്നത്.

അഹങ്കാരിയും അത്യന്തബലവാനുമായ ഹിരണ്യകശിപു എന്ന അസുരന്‍ അധികാരത്തിൽ മത്ത് പിടിച്ച് ഈശ്വരനായി പൂജിക്കപ്പെടാന്‍ ആഗ്രഹിച്ചു. എന്നാൽ ഹിരണ്യകശിപുവിന്‍റെ പുത്രനും മഹാവിഷ്ണുവിന്‍റെ ശ്രേഷ്ഠഭക്തനുമായ പ്രഹ്ളാദന്‍ ഇതിനെ ശക്തമായി എതിർത്തു. സ്വന്തം പുത്രനോടുള്ള സ്നേഹത്തെ മറികടക്കുന്ന തരത്തില്‍ ഹിരണ്യകശിപിന് പ്രഹ്ളാദനോട് ശത്രുത ഉടലെടുത്തു. പ്രഹ്ളാദനെ വകവരുത്താൻ അയാള്‍ തന്‍റെ സഹോദരിയായ ഹോളികീയുടെ സഹായം തേടി. ഹോളികയെ അഗ്നിക്ക് പൊള്ളലേൽപ്പിക്കാൻ സാധിക്കാത്തതിനാൽ അഗ്നികുണ്ഠത്തിന് നടുവില്‍ പ്രഹ്ളാദനെ മടിയില്‍ വച്ച് ഇരിക്കുവാന്‍ ഹിരണ്യകശിപു ആജ്ഞാപിച്ചു.

പ്രഹ്ളാദനെ കൈയ്യിലെടുത്തു കൊണ്ട് അഗ്നിയില്‍ പ്രവേശിപ്പിച്ച ഹോളിക അഗ്നിക്കിരയായി. പ്രഹ്ളാദന്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. വിഷ്ണുവിനോടുള്ള അകൈതവുമായ ഭക്തിയും മനസ്സിന്‍റെ നിഷ്കളങ്കതയുമാണ് പ്രഹ്ളാദനെ രക്ഷിച്ചത്. നന്‍മയുടെയും ശുദ്ധിയുടെയും ജയമാണിത്. ഈ സംഭവമാണ് ഹോളി ആഘോഷങ്ങൾക്ക് വഴി തെളിച്ചത്. ഹോളികയില്‍ നിന്നുമാണ്. ഹോളി എന്ന വാക്കുണ്ടായത്. ഹോളിയുടെ തലേന്ന് പൗര്‍ണ്ണമിരാത്രിയില്‍വലിയ അഗ്നികുണ്ഡമുണ്ടാക്കി, അതിന് ചുറ്റും ആടിയും പാടിയും ആളുകള്‍ ആഘോഷിക്കുന്നു. അടുത്ത ദിവസം നിറങ്ങളുടെ ഉത്സവം ഇങ്ങനെ രണ്ട ദിവസമാണ് ഹോളി ആഘോഷിക്കുക. അതോടൊപ്പം തന്ന ശ്രീകൃഷ്ണന്‍ തന്‍റെ ഗോപികമാരോടും കളിക്കുന്നതിന്‍റെ സ്മൃതി കൂടിയാണ് ഹോളി എന്നും പറയപ്പെടുന്നുണ്ട്. കുഴലിലൂടെ നിറങ്ങള്‍ പരസ്പരം ഒഴിച്ച് കൃഷ്ണനും കൂട്ടുകാരും കളിച്ചിരുന്നതായും ആഹ്ളാദം നിറഞ്ഞ ആ നിമിഷങ്ങളുടെ പുനര്‍രചനയാണ് നിറങ്ങളുടെ നൃത്തമായ ഹോളിഎന്നും പറയപ്പെടുന്നു.

ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നു. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയിലെ ങ്കിലും മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ വിരളമാണ്. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്ന വിശ്വാസവും നില നിൽക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button