Festivals

തിന്മയുടെ മേല്‍ നന്മ വിജയം നേടുമ്പോൾ നമുക്കും ഹോളി ആഘോഷിക്കാം

തിന്മയുടെ മേല്‍ നന്മ നേടുന്നുവെന്നതിന്റെ സൂചന നൽകിയാണ് ഓരോ വർഷവും ഹോളി ആഘോഷിക്കുന്നത്. എന്നാൽ, വർണങ്ങൾ വാരിവിതറിയുള്ള ഈ ആഘോഷത്തിനു പിന്നിലെ ഐതീഹ്യം എന്തെന്ന് ചോദിച്ചാൽ പലർക്കും അറിയില്ല എന്നതാണ് വസ്തുത. ചരിത്രപ്രധാന്യമായ ഒരു കഥ തന്നെയാണ് ഹോളിക്ക് പിന്നിലുള്ളത്.

ഹോളിക എന്ന അസുര സ്ത്രിയില്‍ നിന്നുമാണ്. ഹോളി എന്ന വാക്കുണ്ടായത്. അഹങ്കാരിയും അത്യന്തബലവാനുമായ ഹിരണ്യകശിപു എന്ന അസുരന്‍ അധികാരപ്രമത്തതകൊണ്ട് ഈശ്വരനായി പൂജിക്കപ്പെടാന്‍ ആഗ്രഹിച്ചു. ഹിരണ്യകശിപുവിന്‍റെ പുത്രനും മഹാവിഷ്ണുവിന്‍റെ ശ്രേഷ്ഠഭക്തനുമായ പ്രഹ്ളാദന്‍ ഇതിന് തയ്യാറായില്ല.

സ്വന്തം പുത്രനോടുള്ള സ്നേഹത്തെ മറികടക്കുന്ന തരത്തില്‍ ഹിരണ്യകശിപിന് പ്രഹ്ളാദന്‍റെ പേരില്‍ ശത്രുത ഉണ്ടായി. അയാള്‍ തന്‍റെ സഹോദരിയായ ഹോളികീയുടെ സഹായം അഭ്യര്‍ത്ഥിച്ചു.

ഹോളികയെ അഗ്നിക്ക് പൊള്ളിക്കാന്‍ സാധ്യമല്ല. എരിയുന്ന അഗ്നികുണ്ഠത്തിന് നടുവില്‍ പ്രഹ്ളാദനെ മടിയില്‍ വച്ച് ഇരിക്കുവാന്‍ ഹിരണ്യകശിപു ഹോളികയോട് ആജ്ഞാപിച്ചു.

അഗ്നി ജ്വലിപ്പിച്ചു പ്രഹ്ളാദനെ കൈയ്യിലെടുത്തു കൊണ്ട് അഗ്നിയില്‍ പ്രവേശിപ്പിച്ച ഹോളിക പക്ഷെ അഗ്നിക്കിരയായി. പ്രഹ്ളാദന്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. വിഷ്ണുവിനോടുള്ള അകൈതവുമായ ഭക്തിയും മനസ്സിന്‍റെ നിഷ്കളങ്കതയുമാണ് പ്രഹ്ളാദനെ മരണത്തില്‍ നിന്ന് രക്ഷിച്ചത്.

നന്‍മയുടെയും ശുദ്ധിയുടെയും ജയമാണിത്. ഈ സംഭവത്തെ അനുസ്മരിച്ച് ഹോളിയുടെ തലേന്ന് പൗര്‍ണ്ണമിരാത്രിയില്‍വലിയ അഗ്നികുണ്ഡമുണ്ടാക്കി, അതിന് ചുറ്റും ആടിയും പാടിയും ആളുകള്‍ ആഘോഷിക്കുന്നു. നിറങ്ങളുടെ ഉത്സവം പിറ്റെന്നാണ് ഇങ്ങനെ രണ്ട ദി വസമാണ് ഹോളി ആഘോഷിക്കാറ്.

shortlink

Related Articles

Post Your Comments


Back to top button