KeralaLatest NewsIndia

ഡൽഹി കലാപത്തിൽ തെറ്റായ വാര്‍ത്ത പടച്ചുവിട്ട കേരളത്തിലെ മാധ്യമങ്ങള്‍ നേരിട്ട വിലക്കില്‍ ആഘോഷം , മീഡിയ വണ്‍ ഓഫീസിലെത്തി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഹ്ളാദപ്രകടനം

മീഡിയാ വണ്‍ ചാനലിന്റെ ഓഫീസിലെത്തി പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് സംഘപരിവാര്‍ സംഘടനകള്‍ ഈ വാര്‍ത്ത ആഘോഷമാക്കിയത്.

തിരുവനന്തപുരം: ഡല്‍ഹി കലാപം ജനങ്ങള്‍ക്ക് ആശങ്ക വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിൽ പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ആഘോഷവുമായി ബിജെപി അനുകൂലികൾ.കേന്ദ്ര സര്‍ക്കാരിനെതിരെ തെറ്റായ വാര്‍ത്ത പടച്ചുവിട്ട കേരളത്തിലെ മാധ്യമങ്ങള്‍ നേരിട്ട വിലക്കില്‍ ആഘോഷം പ്രകടിപ്പിച്ചും ട്രോളാക്കിയുമാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. മീഡിയാ വണ്‍ ചാനലിന്റെ ഓഫീസിലെത്തി പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് സംഘപരിവാര്‍ സംഘടനകള്‍ ഈ വാര്‍ത്ത ആഘോഷമാക്കിയത്.

ഇതിനെതിരെ പലരും രംഗത്തെത്തുകയും ചെയ്തു. മീഡിയ വൺ ആയുധമേന്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രം കാണിച്ച്‌ ഒരുപക്ഷത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ചര്‍ച്ചയാണ് നിഷാന്ത് റാവൂത്തര്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ മുന്നോട്ട് വച്ചത്. ഇതോടെ ഹിന്ദു സമുദായത്തെ ആക്ഷേപിച്ച മീഡിയ വണ്‍ ചാനല്‍ മാപ്പ് പറയണമെന്ന് ആരോപിച്ച്‌ എസ്. സുരേഷ് ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ച്‌ ഇറങ്ങി പോകുകയും ചെയ്തു.പള്ളി പൊളിച്ചുവെന്ന് കാട്ടി വ്യാജ വാര്‍ത്ത കൊടുത്തു എന്നാണ് മുഖ്യആരോപണം. ഇതോടെ കേരളത്തിലെ ബി.ജെപി ഘടകത്തിനടക്കം നേരിയ ആശ്വാസമാണ്.

മീഡിയ വണ്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ബിജെപി നേതാവായ എസ്. സുരേഷ് നടത്തിയ കടുത്ത ആരോപണവും ചര്‍ച്ചയ്ക്ക് വഴിയൊരുക്കിരുന്നു.അതേ സമയം സോഷ്യല്‍മീഡിയയില് പ്രചരിക്കുന്നത് രസകരമായ ട്രോളുകളും കമന്റുകളുമാണ്. കൊറോണ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഭക്തര്‍ എത്തെല്ലെന്ന് ഏഷ്യാനെറ്റ് മേധാവിയുടെ പ്രഖ്യാപനത്തിന് പിന്നാ്‌ലെ പണികിട്ടിയെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.മാനേജ്മെന്റുകളെ അമ്പരപ്പിച്ചുകൊണ്ടാണ് അപ്രതീക്ഷിതമായി സംപ്രേഷണം നിലച്ചത്.

ഡല്‍ഹി കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോപിച്ച്‌ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, വിശദീകരണം നല്‍കിയിട്ടും കാരണമൊന്നും കാണിക്കാതെയാണ് ചാനലുകളുടെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി വച്ചത്.ഏഷ്യാനെറ്റ് ന്യൂസ് വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ അക്രമങ്ങളെ കുറിച്ച്‌ ഫെബ്രുവരി 25 ന് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടുകള്‍ ആരാധാനലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഹൈലൈറ്റ് ചെയ്തു.

ഒരു പ്രത്യേക സമുദായത്തോട് പക്ഷപാതം കാട്ടുന്ന രീതിയിലും മതസപര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും റിപ്പോര്‍ട്ട് ചെയ്തുവെന്നും ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ ബാലന്‍സ് ചെയ്യുന്നതില്‍ വീഴ്ച വരുത്തി. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുന്നതിനിടെ, രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ചട്ടങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം പലവട്ടം ന്യൂസ് ചാനലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതേസമയം ഏഷ്യാനെറ്റിന്റെ വിലക്ക് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖർ എംപിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button