Latest NewsIndiaNews
Trending

യെസ് ബാങ്ക് പ്രതിസന്ധി ; പാർലമെന്ററി പാനലിന്റെ അടിയന്തര യോഗം ആവശ്യപ്പെട്ട് കോൺഗ്രസ്സ് എം. പി

യെസ് ബാങ്ക് പ്രതിസന്ധി തകർച്ചയിലുള്ള ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ അടയാളമാണെന്ന് കത്തിൽ പരാമർശിക്കുന്നു ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യമേഖലയുടെ തകർച്ചയെക്കുറിച്ച് പാർലമെന്ററി കമ്മിറ്റി അടിയന്തിര യോഗം വിളിച്ചു ചർച്ച ചെയ്യണം

യെസ് ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ മനീഷ് തിവാരി. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ശനിയാഴ്ച സഹ പാർലമെൻറ് അംഗം ജയന്ത് സിൻഹയ്ക്ക് കത്തെഴുതി. നിലവിൽ ജയന്ത് സിൻഹയാണ് കമ്മിറ്റി ചെയർപേഴ്‌സൺ. . തകർച്ചയുടെ കാരണങ്ങൾ കണ്ടെത്തി ഭാവി നടപടികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു .പിന്നീട് തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെ ഈ വിവരം അദ്ദേഹം പങ്ക് വയ്ക്കുകയും ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button