Latest NewsKeralaNews

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ ഏഷ്യാനെറ്റ് കേന്ദ്രസര്‍ക്കാറിനോട് മാപ്പ് ചോദിച്ചു…

ന്യൂഡല്‍ഹി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ ഏഷ്യാനെറ്റ് കേന്ദ്രസര്‍ക്കാറിനോട് ക്ഷമ ചോദിച്ചു… മീഡിയ വണ്‍ ക്ഷമ ചോദിച്ചില്ലെങ്കിലും അവരുടെ വിലക്ക് മാറ്റിയത് സംബന്ധിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. സംഭവത്തില്‍ ഏഷ്യാനെറ്റ് മാപ്പു പറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.

read also : ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടർന്നുള്ള ചാനൽ വിലക്ക്; മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫിന്റെ പ്രതികരണം പുറത്ത്

മാദ്ധ്യമ സ്വാതന്ത്രത്തിനായി പ്രവര്‍ത്തിച്ചവരാണ് ഭാരതീയ ജനതാ പാര്‍ട്ടി. നിയമങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്വം മാദ്ധ്യമങ്ങള്‍ക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായത്. ക്ഷമ ചോദിച്ചതിനാല്‍ സംപ്രേക്ഷണം പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മാദ്ധ്യമങ്ങള്‍ക്ക് രണ്ട് നീതി അല്ലാത്തതിനാലാണ് രണ്ടാമത്തെ ചാനലിന്റെ വിലക്ക് പിന്‍വലിച്ചതെന്നും മീഡിയ വണ്‍ ചീഫിന്റെ പ്രതികരണം പല്ലി മലര്‍ന്ന് കിടന്ന് ഉത്തരത്തില്‍ താങ്ങുന്നത് കൊണ്ടാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, സംഘര്‍ഷ സാധ്യത നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button