Latest NewsNewsIndia
Trending

കോവിഡ് -19 : വിദേശ സന്ദർശകർക്ക് പ്രവേശനവിലക്കുമായി ഈ ഇന്ത്യൻ സംസ്ഥാനം .

ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് വിദേശികൾക്ക് പ്രവേശിക്കാൻ നല്കുന്ന പെർമിറ്റ് ആണ് പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് (പിഎപി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പെർമിറ്റ് നല്കുന്ന നടപടി നിറുത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി നരേഷ് കുമാർ എല്ലാ പിഎപി ഇഷ്യു ചെയ്യുന്ന അധികാരികളോടും നിർദ്ദേശിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി വിദേശികൾക്ക്  പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് (പിഎപി) നല്കുന്നത്  താൽക്കാലികമായി നിർത്തിവയ്ക്കാൻ അരുണാചൽ പ്രദേശ് സർക്കാർ തീരുമാനം .

ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് വിദേശികൾക്ക് പ്രവേശിക്കാൻ നല്കുന്ന പെർമിറ്റ് ആണ് പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് (പിഎപി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പെർമിറ്റ് നല്കുന്ന നടപടി നിറുത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി നരേഷ് കുമാർ എല്ലാ പിഎപി ഇഷ്യു ചെയ്യുന്ന അധികാരികളോടും നിർദ്ദേശിച്ചു..

“ഇന്ത്യയിൽ കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായത്  അടുത്തിടെ വിദേശയാത്ര നടത്തി ചരിത്രമുള്ള സന്ദർശകരിൽ നിന്നോ അല്ലെങ്കിൽ വിനോദസഞ്ചാരികളിലൂടെയോ ആണ്.അത് കൊണ്ട് അരുണാചൽ പ്രദേശ് സംസ്ഥാനത്തു  വിദേശികൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുതേണ്ടതിന്റെ ആവശ്യകത ഉണ്ട്”  സർക്കാർ ഉത്തരവിൽ ഇങ്ങനെ  പറയുന്നു.

വിദേശികളുടെ സന്ദർശനത്തിൽ സിക്കിം സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ്  അരുണാചൽ പ്രദേശിൽ ഈ നീക്കം.  അയൽ രാജ്യമായ ഭൂട്ടാനും അതിർത്തി വഴിയുള്ള വിദേശ സന്ദർശകർക്കുള്ള പ്രവേശനം രണ്ടാഴ്ചയായി നിരോധിച്ചിരിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button