Latest NewsNewsInternational

കോവിഡ് 19: ലോ​കാ​രോ​ഗ്യ സം​ഘ​ട​നക്ക് വൻ തുക വാ​ഗ്ദാ​നം ചെയ്‌ത്‌ ചൈ​ന​

ബെ​യ്ജിം​ഗ്: കൊ​റോ​ണ എന്ന വിപത്തിനെ നേരിടാൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (​ഡ​ബ്ല്യു​എ​ച്ച്‌ഒ)​ ക്ക് വൻ തുക വാ​ഗ്ദാ​നം ചെയ്‌ത്‌ ചൈ​ന​. ലോ​കാ​രോ​ഗ്യ സം​ഘ​ട​നക്ക് ര​ണ്ട് കോ​ടി യു​എ​സ് ഡോ​ള​റി​ന്‍റെ സ​ഹാ​യ​മാ​ണ് ചൈ​ന വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക​ത്ത് 3,600 പേ​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചൈ​ന സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​രി​ക്കു​ന്ന​ത്.

ചൈ​ന​യി​ലാ​ണ് ആ​ദ്യം കൊ​റോ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ചൈ​ന​യി​ല്‍ മാ​ത്രം കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കൊ​റോ​ണ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അതേസമയം, ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. രോഗലക്ഷണമുള്ളവരില്‍ നിന്നും വ്യക്തി സമ്ബര്‍ക്കം ഒഴിവാക്കണമെന്നും പരമാവധി പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കല്യാണം, മരണാനന്തര ചടങ്ങുകള്‍, ഉത്സവങ്ങള്‍, പെരുന്നാള്‍, മതപരമായ പരിപാടികള്‍, രാഷ്ട്രീയ യോഗങ്ങള്‍ തുടങ്ങിയവയും കഴിയുമെങ്കില്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

അസുഖം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പൊതു ഇടങ്ങളിലെ സമ്ബര്‍ക്കം ഒഴിവാക്കുക, പൊതു ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നിവ ചെയ്യുന്നതാണ്. അസുഖ ബാധിതരുമായി ഒരു മീറ്ററില്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇടപഴകുമ്ബോഴാണ് രോഗം പകരാന്‍ ഇടയാകുന്നത്.

ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുക. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുക. ഈ രണ്ട് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സര്‍ക്കാരിന്‍റെ വിവിധ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ലഭ്യമാണെന്നും കളക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button