Latest NewsKeralaIndia

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ യുവാവിനെ കണ്ടെത്തി

ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട ജനറലാശുപത്രിയില്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ ആളെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ വെച്ചുച്ചിറയിലുളള വീട്ടില്‍ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. ഇന്നലെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ആശുപത്രിയില്‍ നിന്നും യുവാവ് കടന്നു കളയുകയായിരുന്നു.ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

ശൗചാലയത്തില്‍ പോയി മടങ്ങിവരാന്‍ ആവശ്യമായ സമയം കഴിഞ്ഞും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയത്.തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണിത്.തുടര്‍ന്ന് ഇവര്‍ ജില്ലാ അധികൃതരെ വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാളുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പോലീസിന് കൈമാറുകയായിരുന്നു.

യുവാവിന് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രോഗബാധിതനുമായി യുവാവ് അടുത്ത് ഇടപഴകിയിരുന്നു. തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് രോഗലക്ഷണങ്ങളുമായാണ് യുവാവിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button