Latest NewsNewsInternational

കൊറോണ; വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു, പാകിസ്ഥാനില്‍ പരിശോധനകള്‍ ശക്തമാക്കി

കറാച്ചി; പാകിസ്ഥാനിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ പരിശോധനകള്‍ കര്‍ശനമാക്കി. കറാച്ചിയില്‍ പുതിയ ഒമ്പത് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 16 ആയി.

കൊറോണ വൈറസ് വ്യാപനംതടയാനായി സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ എടുക്കുന്നുണ്ടെന്നും എല്ലാ പ്രവിശ്യകളുടെയും സഹകരണത്തോടെ ഫെഡറല്‍ ഗവണ്‍മെന്റ് എല്ലാ എന്‍ട്രി പോയിന്റുകളിലും ഹെല്‍ത്ത് സ്‌ക്രീനിംഗ് പരിശോധന ശക്തമാക്കുന്നുണ്ട്. ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും വരുന്ന യാത്രക്കാരെ പരിശോധിക്കുകയും വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

ഏതെങ്കിലും യാത്രക്കാര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ അവരെ ആരോഗ്യ സ്‌ക്രീനിംഗ് റൂമുകളില്‍ പരിശോധിച്ച് കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഒന്നിലധികം രാജ്യങ്ങളില്‍ കോവിഡ് -19 വ്യാപിച്ചതിനാല്‍ വിദേശയാത്ര ഒഴിവാക്കനും നിര്‍ദേശിച്ചു.പ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനാല്‍ ഒരു പരിധിവരെ പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button