Latest NewsCricketNewsSports

ഇന്ത്യ ലെജന്റ്‌സും ശ്രീലങ്ക ലെജന്റ്‌സും തമ്മിലുള്ള മത്സരത്തിന്റെ ടോസ് അറിയാം ; ഇരു ടീമുകളിലും ഓരോമാറ്റങ്ങള്‍

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് 2020 ന്റെ മൂന്നാം മത്സരത്തില്‍ ഇന്ന് ഇന്ത്യ ലെജന്റ്‌സും ശ്രീലങ്ക ലെജന്റ്‌സും തമ്മില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ടോസ് നേടിയ ഇന്ത്യ ലെജന്റ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. ഇരു ടീമുകളും ആദ്യ കളി വിജയത്തിന്റെ ആത്മ വിശ്വാത്തിലാണ് ഇറങ്ങുന്നത്.

റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി മഹാരാഷ്ട്രയിലെ റോഡ് സേഫ്റ്റി സെല്‍ ആരംഭിച്ച ടി 20 ക്രിക്കറ്റ് മത്സരമാണ് നിലവിലുള്ള റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്. ആദ്യ മത്സരങ്ങളില്‍ നിന്ന് വിജയങ്ങള്‍ നേടിയതോടെ ഇന്ത്യ ലെജന്റ്‌സും ശ്രീലങ്ക ലെജന്റ്‌സും പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്

ഇന്ത്യ ലെജന്റ്‌സ് : വീരേന്ദര്‍ സെവാഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), മുഹമ്മദ് കൈഫ്, മന്‍പ്രീത് ഗോണി, യുവരാജ് സിംഗ്, സമീര്‍ ദിഗെ (വിക്കറ്റ് കീപ്പര്‍), സഞ്ജയ് ബംഗാര്‍, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, മുനഫ് പട്ടേല്‍, പ്രജ്ഞാന്‍ ഓജ

ശ്രീലങ്ക ലെജന്റ്‌സ് ; തില്ലകരത്നെ ദില്‍ഷന്‍ (ക്യാപ്റ്റന്‍), റോമേഷ് കലുവിത്താരന (വിക്കറ്റ് കീപ്പര്‍), മര്‍വന്‍ അറ്റപ്പാട്ട്, ചാമര കപുഗെദേര, ഫര്‍വീസ് മഹാരൂഫ്, ഉപുല്‍ ചന്ദന, സച്ചിത്ര സേനനായക, ചമിന്ദ വാസ്, അജന്ത മെന്‍ഡിസ്, തിലന്‍ തുഷാര

shortlink

Related Articles

Post Your Comments

Related Articles


Back to top button