CricketLatest NewsNewsSports

റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ; അവശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചു

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചു. ഇനി ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ നടക്കില്ല. ഇന്ത്യയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. മാര്‍ച്ച് 13 മുതലുള്ള മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നതാണ് ഉചിതം എന്ന് സംഘാടകര്‍ തീരുമാനത്തില്‍ എത്തി. ഭാവിയില്‍ ഈ ടൂര്‍ണമെന്റ് പുനരാംഭിക്കുമോ എന്നത് പിന്നെ അറിയിക്കും.

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ തീരുമാനം പെട്ടെന്ന് ഉണ്ടായത്. നിലവില്‍ ടൂര്‍ണമെന്റില്‍ 7 മത്സരങ്ങളാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റില്‍ ഇന്ത്യയായിരുന്നു പോയിന്റ് പട്ടികയില്‍ ഒന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button