UAELatest NewsNewsGulf

യുഎഇയിലും കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആശങ്കാജനകമായി വർദ്ധിക്കുന്നു

ദുബായ് : യുഎഇയിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 15 പേരിൽ കൂടി കൊവിഡ് 19. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലായി ഉയർന്നു. ഇതിൽ ആറുപേർ ഇന്ത്യക്കാരെന്നാണ് റിപ്പോർട്ട്. അതേസമയം സന്ദർശിച്ച രാജ്യങ്ങളുടേയും രോഗലക്ഷണങ്ങളുടേയും വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കിൽ കടുത്ത ശിക്ഷയുണ്ടാകുമെന്നു ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പു നൽകി.

Also read : കൊവിഡ് 19 ; അമ്മയെയും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

കുവൈറ്റിൽ വിദേശികൾക്കു നൽകുന്നത് നിർത്തിവച്ചു. തൊഴിൽ വിസയ്ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ബഹ്റൈനിൽ ഐസൊലേഷനു വിധേയമാകാത്തവർക്കു മൂന്നു മാസം തടവും പതിനായിരം ദിനാർ വരെ പിഴയും ശിക്ഷ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button