Latest NewsNewsInternational

സഹോദരന്റെ ഭാര്യയെ ആക്രമിച്ചുവെന്നാരോപണം ; യുവാവ് പിടിയില്‍

സഹോദരന്റെ ഭാര്യയെ ആക്രമിച്ചുവെന്നാരോപിച്ച് ഒരു അറബ്കാരന്‍ ഫുജൈറ കോടതിയില്‍ വിചാരണക്ക് വിധേയനായി. കോടതി രേഖകള്‍ പ്രകാരം പ്രതി സഹോദരന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം നടന്നതെന്നെന്ന് പറയുന്നു. അമ്മയും സഹോദരന്റെ ഭാര്യയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടെന്ന് പ്രതി പറഞ്ഞു. അവര്‍ക്കിടയിലെ വാക്കേറ്റമുണ്ടായപ്പോള്‍ അത് അവസാനിപ്പിക്കാന്‍ തനിക്ക് അവളെ അമ്മയില്‍ നിന്ന് തള്ളി മാറ്റേണ്ടിവന്നു എന്ന് യുവാവ് പറഞ്ഞു. എന്നാല്‍ തന്നെ ആക്രമിച്ചെന്നാരോപിച്ച് യുവതി ഇയാള്‍ക്കെതിരെ ഫുജൈറ പോലീസില്‍ പരാതി നല്‍കി.

ഇയാളെ വിളിച്ചുവരുത്തി ഫുജൈറ പബ്ലിക് പ്രോസിക്യൂഷനില്‍ റഫര്‍ ചെയ്തു, അവിടെ സഹോദരന്റെ ഭാര്യയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തി. എന്നാല്‍ കുറ്റാരോപണം നിഷേധിച്ച പ്രതി സഹോദരന്റെ ഭാര്യയാണ് അമ്മയെ അപമാനിച്ചതെന്ന് കോടതിയില്‍ പറഞ്ഞു.

‘നീ എന്റെ ചെരിപ്പിനടിയിലാണെന്ന് അവള്‍ എന്റെ അമ്മയ്ക്കെതിരെ അധിക്ഷേപിച്ച് വാക്കുകള്‍ ഉപയോഗിച്ചു എന്ന് യുവാവ് പറഞ്ഞു. എന്റെ അമ്മയെ ആക്രമിക്കാന്‍ പോകുന്നതിനിടയില്‍ നിന്ന് അവളെ അകറ്റാന്‍ ആക്രമണത്തിന്റെ ഉദ്ദേശ്യമില്ലാതെ ഇത് ഒരു ചെറിയ തള്ളുക മാത്രമായിരുന്നു ഞാന്‍ മറ്റൊന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. വിധി പുറപ്പെടുവിക്കാന്‍ കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button