Latest NewsKeralaNews

സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുന്നതിനെ കുറിച്ച് തീരുമാനം ഇങ്ങനെ

 

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കും. ബിവറേജസ് ഔട്ലെറ്റുകള്‍ അടച്ചുപൂട്ടുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് കോര്‍പറേഷന്‍. ഇത്തരത്തില്‍ ഒരു നിര്‍ദേശവും സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായുള്ള തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ യാതൊരുവിധ ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും ബിവറേജസ് കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇത്തരം തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button