Latest NewsNewsLife History
Trending

സ്ത്രീയെന്നാൽ ശരീരം മാത്രമല്ല ഉറച്ച മനസ്സും ആത്മവിശ്വാസവുമുള്ള ഒരുവളാണ് എന്ന് അയാൾ തിരിച്ചറിയണം . ഓരോ തവണയും ബലാൽസംഗം ചെയ്യപ്പെടുമ്പോഴും പിടഞ്ഞുരുകിയത് എന്റെ സ്ത്രീത്വം ആയിരുന്നു . യുവതിയുടെ പൊള്ളുന്ന അനുഭവം ഫേസ്ബുക്ക് പോസ്റ്റായി തുറന്നുക്കാട്ടപ്പെടുമ്പോൾ .

എല്ലാ രാത്രികളിലും അയാള്‍ എന്നെ ബലാത്സംഗം ചെയ്യും. മൃഗത്തെപ്പോലെയാണ് എന്റെ ദേഹത്തേക്ക് ചാടിവീഴുക. അയാളുടെ കടിയുടെ ക്ഷതം എൽക്കാത്ത ഒരു ശരീരഭാഗവുമില്ല .

സ്ത്രീയെ വെറും ഭോഗിക്കാനുള്ള ഉപകരണമായി കാണുന്ന എത്രയോ പുരുഷന്മാർ ഇന്നും ഈ സമൂഹത്തിലുണ്ട് .ഇന്നും നിരവധി വീടുകളില്‍. ഇന്നും നിരവധി വീടുകളില്‍ ഭര്‍ത്താക്കന്മാരുടെ മാനസിക-ശാരീരിക പീഢനങ്ങള്‍ സഹിച്ചു കഴിയുന്നവരുണ്ട്. മക്കള്‍ ഉണ്ടായാല്‍ പിന്നെ അവരുടെ പേരുപറഞ്ഞായിരിക്കും ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ ഇവരെ സമൂഹം അനുവദിക്കാതിരിക്കുന്നത് . ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫെയ്‌സ്ബുക്ക്‌ പേജിലൂടെയാണ് പേര് പറയാൻ ആഗ്രഹിക്കാത്ത ഈ യുവതി തന്റെ പച്ചയായ ജീവിതം തുറന്നുകാട്ടിയിരിക്കുന്നത് . ആംഗലേയത്തിൽ പോസ്റ്റ് ചെയ്ത പോസ്റ്റിന്റെ പരിഭാഷ ഇങ്ങനെയാണ്

TRIGGER WARNING“I married him at 14, and had my first child at 15. At the wedding, he said he wanted to marry a city…

Posted by Humans of Bombay on Monday, March 9, 2020

പതിനാലാം വയസ്സിലാണ് ഞാന്‍ അയാളെ വിവാഹം കഴിക്കുന്നത്, പതിനഞ്ചാം വയസ്സില്‍ ആദ്യത്തെ കുഞ്ഞും പിറന്നു. വിവാഹത്തിന്റെ അന്നാണ് അയാള്‍ പറയുന്നത് എന്നെപ്പോലൊരു നാട്ടിൻ പുറത്തുകാരിയായിരുന്നില്ല അയാളുടെ സങ്കല്പത്തിലെ ഭാര്യ മറിച്ച് പരിഷ്കൃതയായ ഒരു നഗരവാസി പെൺകുട്ടി ആയിരുന്നുവെന്ന് . ഇത് ഞാൻ  എന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ കാലം പോകുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് അവർ പറഞ്ഞത് . പിന്നീടുള്ള നാലുവര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് നാലു കുട്ടികളുണ്ടായി, പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു അത്. അയാൾക്ക് എപ്പോഴും വേണ്ടിയിരുന്നത് എന്റെ ശരീരം മാത്രമായിരുന്നു . പ്രസവങ്ങൾക്കിടയിൽ ഇടവേള തരാൻ പോലും കൂട്ടാക്കാതെ അയാൾ എന്നെ ബലാൽസംഗം ചെയ്തു കൊണ്ടിരുന്നു

ജോലിയെക്കുറിച്ച് നിരന്തരം നുണ പറയുകയും മദ്യപിക്കുകയും ചൂതാട്ടത്തില്‍ പങ്കെടുക്കുകയുമൊക്കെ ചെയ്യുമായിരുന്നു അയാള്‍. മദ്യപിച്ചെത്തിയാല്‍ പിന്നെ മര്‍ദനമായിരിക്കും. ജീവിക്കാന്‍ വേണ്ടി ഞാന്‍ അടുത്തുള്ളൊരു ആശുപത്രിയില്‍ തൂപ്പുകാരിയായി ജോലിക്കു കയറി. തിരിച്ചെത്താന്‍ ഒരുമിനിറ്റ് വൈകിയാല്‍പോലും അയാള്‍ മര്‍ദിക്കാന്‍ തുടങ്ങും. ഞാൻ ആരുടെ കൂടെ കിടക്കാൻ പോയി എന്നു ചോദിച്ച് അടിയും തൊഴിയുമൊക്കെയുണ്ടാകും. എല്ലാ രാത്രികളിലും അയാള്‍ എന്നെ ബലാത്സംഗം ചെയ്യും. മൃഗത്തെപ്പോലെയാണ് എന്റെ ദേഹത്തേക്ക് ചാടിവീഴുക. അയാളുടെ കടിയുടെ ക്ഷതം എൽക്കാത്ത ഒരു ശരീരഭാഗവുമില്ല . ഒരു ദിവസം എന്റെ മുഖത്തേക്ക് അടിച്ചപ്പോള്‍ മുന്‍വശത്തെ പല്ലു പൊഴിയുകയും രക്തം വന്ന് മരിക്കാറാകുംവരെ അടിക്കുകയും ചെയ്തു. ആരും സഹായിക്കാനുണ്ടായിരുന്നില്ല .

ദിവസം കൂടുംതോറും എന്റെ ശരീരത്തില്‍ മുറിവുകള്‍ കൂടിവന്നു. ആയിടയ്ക്കാണ് അയാള്‍ക്ക് പരസ്ത്രീബന്ധവുമുണ്ടെന്ന് തിരിച്ചറിയുന്നത്. എനിക്ക് എന്തു ചെയ്യണം എന്നറിയുമായിരുന്നില്ല. ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.  വീടൊരു നരകമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇംഗ്ലീഷ് പഠിച്ച് പഠിക്കാന്‍ തീരുമാനിക്കുന്നത്. എന്റെ മക്കളുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയെങ്കിലും ഇതുകണ്ടതും അയാള്‍ അടിക്കാന്‍ തുടങ്ങി. അങ്ങനെ അതിരാവിലെ മൂന്നു മണിമുതല്‍ നാലുമണിവരെ അയാള്‍ അറിയാതെ ഞാന്‍ പഠിക്കാന്‍ തുടങ്ങി.  കൃത്യസമയത്ത് എത്താന്‍ കഴിയാതിരുന്നതുകൊണ്ട് പതിയെ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഭാഗ്യം എന്നു പറയട്ടെ അടുത്തുള്ളൊരു സര്‍വകലാശാലയില്‍ എനിക്കൊരു ജോലി തരമായി . അവിടെ ഞാന്‍ പല വിദ്യാര്‍ഥികളേയും കണ്ടു, അവര്‍ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു. വീട് നരകമായിരുന്നെങ്കിലും എന്തൊക്കെയോ പ്രതീക്ഷകള്‍ വന്നുനിറഞ്ഞു

ഒരുദിവസം മീറ്റിങ് കഴിഞ്ഞ് വീട്ടില്‍ വൈകി തിരിച്ചെത്തിയപ്പോഴേക്കും ഞാന്‍ സൂക്ഷിച്ചു വച്ചിരുന്ന പതിനായിരം രൂപയില്‍ നിന്ന് എട്ടായിരം രൂപയെടുത്ത് അയാള്‍ മദ്യപിക്കാന്‍ പോയി. തിരിച്ചുവന്നപ്പോള്‍ എന്റെ സാധനങ്ങളെല്ലാമെടുത്ത് വീടിനു പുറത്തേക്കിട്ടു. അപ്പോഴാണ് അവിടെ വിട്ടുപോരാനാകുമെന്ന്  ഞാന്‍ തിരിച്ചറിയുന്നത്. ബാഗെടുത്ത് ഇനിയൊരിക്കലും ഞാന്‍ തിരിച്ചുവരില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു. തുടക്കത്തില്‍ ബന്ധുക്കളോടൊപ്പമായിരുന്നു താമസം, വൈകാതെ ഒരു വാടകവീടെടുത്തു. മക്കളും എനിക്കൊപ്പം വന്നു. ഞങ്ങളുടെ വീട്ടിലേക്ക് പലതവണ അയാള്‍ കടന്നുവരാന്‍ ശ്രമിച്ചെങ്കിലും . ഞാന്‍ അനുവദിച്ചില്ല.

ഇപ്പോള്‍ രണ്ടുവര്‍ഷത്തോളമായി ഞാന്‍ വീട്ടുജോലി ചെയ്തു ജീവിക്കുകയാണ്. ആളുകള്‍ ചോദിക്കുന്നുണ്ട് എന്തുകൊണ്ടാണ് ഞാന്‍ അയാളില്‍ നിന്നും വിവാഹമോചനം നേടാത്തതെന്നു . എനിക്കിനി  അയാള്‍ക്കു വേണ്ടി സമയം ചെലവാക്കാനില്ലെന്നാണ് എന്റെ മറുപടി. ഇന്ന് നല്ല സൗഹൃദങ്ങള്‍ ഉണ്ടെനിക്ക്, ഓരോ ദിവസവും പുതിയ പല കാര്യങ്ങളും പഠിക്കുന്നു.. അടുത്തിടെ ഒരു വിദ്യാര്‍ഥി എനിക്ക് പൊതുവിജ്ഞാന പുസ്തകം വാങ്ങിത്തന്നു. അതു ഞാന്‍ ദിവസവും വായിക്കുന്നുണ്ട്. എന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം . എഴുതുക എന്നതാണ് ഇപ്പോഴത്തെ സ്വപ്‌നം. അയാള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കും അത്, എനിക്കുതന്നെ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനവും.

 

shortlink

Related Articles

Post Your Comments


Back to top button