KeralaLatest News

നെടുമ്പാശേരി വിമാനത്താവളത്തിൽ പരിശോധന നടത്തിയ 18 യാത്രക്കാര്‍ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍

പരിശോധിച്ച 3135 യാത്രക്കാരില്‍ 18 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.

കൊച്ചി: കൊവിഡ് 19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച യാത്രക്കാരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരും നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്നവരുമാണ്. പരിശോധിച്ച 3135 യാത്രക്കാരില്‍ 18 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.

അതേസമയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണം ഒരു സ്വകാര്യ സ്ഥാപനം സ്പോണ്‍സര്‍ ചെയ്‍തതായും കളക്ടര്‍ പറഞ്ഞു. ഇനി 99 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 57 പേരുടെ സാമ്പിള്‍ ഇന്ന് പരിശോധനക്ക് അയച്ചു. 47146 പേരെ മാര്‍ച്ച്‌ മൂന്ന് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെര്‍മിനലില്‍ പരിശോധിച്ചതായും കളക്ടര്‍ പറഞ്ഞു.

“കൊല്ലുന്നതിനു മുന്‍പ് അങ്കിത് ശര്‍മ്മയെ നഗ്നനാക്കി; കൊലപ്പെടുത്തിയ ശേഷം ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിച്ചു” താഹിര്‍ ഹുസൈന്റെ വീട്ടിൽ നടന്ന ക്രൂരതയെ കുറിച്ച് പ്രതിയുടെ വെളിപ്പെടുത്തൽ

അതേസമയം കൊവിഡ് സ്ഥിരീകരിച്ച മൂന്നുവയുസള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ച്‌ വരികയാണെന്നും കളക്ടര്‍ അറിയിച്ചു. മൂന്ന് വയസുള്ള കുട്ടിയുടെ പിതാവിനെ ഐസൊലേറ്റ് ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടില്ല കുട്ടി വന്ന ദിവസം റിസള്‍ട്ട്‌ പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ടാണ് പിതാവിനെ ആദ്യം ഐസൊലേറ്റ് ചെയ്യാതിരുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button