KeralaLatest NewsNews

കൊറോണ: മുഖാവരണത്തെക്കാൾ പ്രധാനം ഇക്കാര്യം

ആലപ്പുഴ•കൊറോണ വൈറസ് പ്രതിരോധത്തിനായി മുഖാവരണം ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കൽ ആണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ് പറഞ്ഞു. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും, രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും വിദേശത്തുനിന്നു വന്നവരും സർക്കാർ നിർദ്ദേശിച്ചത്രയും ദിവസം ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ തീർച്ചയായും പോകരുത്.

രോഗം വരില്ലെന്ന അമിത ആത്മവിശ്വാസത്തോടെ മുഖാവരണവമായി ആൾക്കൂട്ടത്തിൽ ഇറങ്ങുന്നതും ശുചിത്വത്തെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ അവഗണിക്കുന്നതും അപകടകരമാണെന്നും ഡോക്ടർ സൈറു ഫിലിപ്പ് പറഞ്ഞു.

ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതും രോഗം പകരാൻ കാരണമാകും. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങൾ മാസ്കിനേക്കാൾ തൂവാല ഉപയോഗിക്കുന്നതാണ് സൗകര്യപ്രദം. ഈ തൂവാല ശുചിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

എന്നാൽ ആശുപത്രിയിലേക്ക് ചെറിയ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികൾക്ക് മാസ്ക് ഉപയോഗിക്കാം. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ആണിത്. ഒപിയിലെ ഡോക്ടർമാർ, ആശുപത്രിയിലെ മറ്റു ജീവനക്കാർ തുടങ്ങിയവർ മൂന്നു ലെയർ മാസ്ക് ആണ് ഉപയോഗിക്കുക. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരും ജീവനക്കാരും എൻ95 മാസ്ക് ഉപയോഗിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button