Latest NewsNewsFootballSports

യുവന്റസ് സൂപ്പര്‍ താരത്തിന് കൊറോണ സ്ഥിരീകരിച്ചു ; ആശങ്കയോടെ ഫുട്‌ബോള്‍ ലോകം ; സഹതാരങ്ങളും എതിര്‍ടീമംഗങ്ങളും നിരീക്ഷണത്തില്‍

ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളിലും എത്തിയിരിക്കുകയാണ്. യുവന്റസിന്റെ സെന്റര്‍ ബാക്കായ ഡാനിയെലെ റുഗാനിയ്ക്ക് കൊറൊണ സ്ഥിതീകരിച്ചു. അദ്ദേഹത്തിന് നടത്തിയ ടെസ്റ്റില്‍ റിസള്‍ട്ട് കൊറൊണ പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ഇത് ഫുട്‌ബോള്‍ ലോകമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പ് നടന്ന ഇന്റര്‍ മിലാന്‍ യുവന്റസ് മത്സരത്തിന്റെ ഭാഗമായിരുന്നു റുഗാനി. താരം മത്സര ശേഷം യുവന്റസ് ടീമിനൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. താരവുമായി അടിത്ത് ഇടപെട്ടതു കൊണ്ട് യുവന്റ്‌സ് ടീമില്‍ ഇനിയും കൊറൊണ ടെസ്റ്റുകള്‍ പോസിറ്റീവ് ആകാന്‍ സാധ്യതയുണ്ട് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള മുഴുവന്‍ യുവന്റസ് ടീമും 14 ദിവസത്തേക്ക് ഐസൊലേഷനില്‍ കഴിയണം എന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഫുട്‌ബോള്‍ ക്ലബുകളുടെ പരിശീലനം അടക്കം എല്ലാ പരുപാടികളും ഇപ്പോള്‍ ഇറ്റലിയില്‍ നിരോധിച്ചിരിക്കുകയാണ്. യുവന്റസ് മാത്രമല്ല ഇന്റര്‍ മിലാന്‍ താരങ്ങളോടും ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button