Jobs & VacanciesLatest NewsNews

റെയില്‍വേയില്‍ തൊഴിലവസരം, അപേക്ഷ ക്ഷണിച്ചു

ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ തൊഴിലവസരം. വിവിധ ഡിവിഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലുമുള്ള അപ്രന്റിസ്‌ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിക്കല്‍ (മോട്ടോര്‍ വെഹിക്കിള്‍, ഡീസല്‍), ബ്ലാക്ക് സ്മിത്ത്, കാര്‍പെന്റര്‍, പെയിന്റര്‍, ലൈന്‍മാന്‍, വയര്‍മാന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി മെക്കാനിക്ക, ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ടര്‍ണര്‍, വെല്‍ഡര്‍,ഇലക്ട്രീഷ്യന്‍, മെഷീനിസ്റ്റ് തുടങ്ങിയ ട്രേഡുകളിലാണ് അവസരം.

Also read : പുതിയ വാര്‍ഷികപ്ലാനുമായി ജിയോ

പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പത്താക്ലാസ്സിലേയും ഐ.ടി.ഐയിലേയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അനുസരിച്ചാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഹൗറ-659, സിയാല്‍ദാ-526, മാല്‍ഡ-101, അസാന്‍സോള്‍-412, കഞ്ചറപാറ-206, ലിലുവ-204, ജമാല്‍പുരി-684 എന്നീ ഡിവിഷനുകളിലായി ആകെ 2792 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.rrcer.com/

അവസാന തീയതി : ഏപ്രില്‍ നാല്

shortlink

Related Articles

Post Your Comments

Related Articles


Back to top button