Latest NewsNewsIndia

തലയില്‍ കല്ലുകൊണ്ട് ഇടിച്ചു, ശേഷം ബിയര്‍ കുപ്പി കൊണ്ട് ദേഹമാസകലം കുത്തി, പിന്നീട് മൃതദേഹം കത്തിച്ചു ; യുവാവ് അറസ്റ്റില്‍

പുണെ: വഡ്ഗാവില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. യു.പി. സ്വദേശിയും പുണെയില്‍ തൊഴിലാളിയുമായ രാമിലാന്‍ സിങ്ങാണ് പിടിയിലായത്. ഇയാളുടെ സുഹൃത്ത് ബന്ദുനിരഞ്ജനാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് വഡ്ഗാവില്‍ കത്തിക്കരിഞ്ഞനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ച ആശുപത്രിയില്‍ നിന്നുള്ള കുറിപ്പാണ് സഹായകമായത്. കൊല്ലപ്പെട്ടത് നിരഞ്ജനാണെന്ന് തെളിഞ്ഞതോടെ ഇയാളുടെ അടുത്ത സുഹൃത്തായ രാമിലാന്‍ സിങ്ങിനെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

ആദ്യം തലയില്‍ കല്ലുകൊണ്ട് ഇടിച്ച ശേഷം ബിയര്‍ കുപ്പി കൊണ്ട് ദേഹമാസകലം കുത്തി. മരണം ഉറപ്പിച്ചശേഷം മൃതദേഹം കത്തിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നിരഞ്ജന്റെ ശാരീരികമായ ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button