CricketLatest NewsNewsSports

കിവികളെ എറിഞ്ഞിട്ട് കങ്കാരു പടക്ക് മിന്നുന്ന വിജയം

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് മിന്നുന്ന ജയം. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ 71 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. 27 റണ്‍സും 3 വിക്കറ്റും നേടിയ മാര്‍ഷാണ് കളിയിലെ താരം. സ്‌കോര്‍: ഓസ്‌ട്രേലിയ- 258/7, ന്യൂസിലന്‍ഡ്- 187/10

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ഒരു ഘട്ടത്തില്‍ പോലും ആധിപത്യം സ്ഥാപിക്കാനായില്ല. ഓസിസ് പേസര്‍മാരായ മിച്ചല്‍ മാര്‍ഷും, പാറ്റ് കമ്മിന്‍സും, ജോഷ് ഹെയ്‌സല്‍വുഡും, സ്പ്ന്നിര്‍ ആദം സാമ്പയും ചേര്‍ന്ന് കിവീസിനെ വീഴ്ത്തി. മാര്‍ഷും കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കൂടാതെ സാമ്പയും ഹെയ്‌സല്‍വുഡും രണ്ട് വീതം വിക്കറ്റെടുത്തു. 40 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഗപ്റ്റില്‌നെ കൂടാതെ ടോം ലഥാം 38 റണ്‍സും ഗ്രാന്‍ഡ്‌ഹോം 25 റണ്‍സും എടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഡേവിഡ് വാര്‍ണര്‍ (67), ആരോണ്‍ ഫിഞ്ച് (60), മാര്‍നസ് ലെബുഷെയ്ന്‍ (56) എന്നിവരുടെ അര്‍ദ്ധസഞ്ച്വറികളുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. കിവികള്‍ക്കായി ഇഷ് സോദി മൂന്നും ലോക്കി ഫെര്‍ഗൂലസണും മിച്ചല്‍ സാറ്റ്‌നറും 2 വിക്കറ്റ് വീതവും വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button