CricketLatest NewsNewsSports

ലോക റെക്കോര്‍ഡിനൊപ്പമെത്തി ഓസ്‌ട്രേലിയന്‍ വനിത ടീം ; തകര്‍ക്കാനിരിക്കുന്നത് പുരുഷ ടീമിന്റെ റെക്കോര്‍ഡ്

പുതിയ ലോക റെക്കോര്‍ഡിന്റെ വക്കിലാണ് ഒസ്‌ട്രേലിയന്‍ വനിതാ ടീം. ഇപ്പോള്‍ തുടര്‍ച്ചയായി 21 ഏകദിന വിജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ പെണ്‍പട. 2003ല്‍ റിക്കി പോണ്ടിംഗിന്റെ കീഴില്‍ പുരുഷ ടീം നേടിയ 21 വിജയത്തിന്റെ അപരാജിത കുതിപ്പിനൊപ്പമാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ ഇപ്പോളെത്തിയത്. ഇന്ന് നടന്ന ന്യൂസിലാന്റിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ 232 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയാണ് ഓസ്‌ട്രേലിയ ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

നിലവില്‍ ലോക ടി20 ചാമ്പ്യന്മാര്‍ കൂടിയാണ് ഓസ്‌ട്രേലിയന്‍ വനിത ടീം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 325/5 എന്ന വന്‍ വിജയലക്ഷ്യമാണ് ന്യൂസിലാന്റിനു മുമ്പില്‍ വച്ചത്. ഒാസ്‌ട്രേലിയക്കായി റേച്ചല്‍ ഹെയ്ന്‍സ് (96), അലൈസ ഹീലി(87), അന്നബെല്‍ സത്തര്‍ലാണ്ട്(35), ആഷ്‌ലൈ ഗാര്‍ഡ്‌നര്‍(34), ബെത്ത് മൂണി(29*), താഹ്‌ലിയ മക്ഗ്രാത്ത്(29*) എന്നിവരാണ് റണ്‍സ് അടിച്ചു കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ 27 ഓവറില്‍ എല്ലാവരും കൂടാരം കയറി. വെറും 93 റണ്‍സാണ് കിവുകള്‍ നേടിയത്. 41 റണ്‍സെടുത്ത ആമി സാത്തെര്‍ത്ത്‌വൈറ്റാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മാഡി ഗ്രീന്‍ 22 റണ്‍സ് നേടി. ഓസ്‌ട്രേലിയയ്ക്കായി മെഗാന്‍ ഷൂട്ട്, ജെസ്സ് ജോന്നാസെന്‍, ആഷ്‌ലൈ ഗാര്‍ഡ്‌നര്‍, സോഫി മോളിനെക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അന്നബെല്‍ സത്തര്‍ലാണ്ടും ജോര്‍ജ്ജിയ വെയര്‍ഹാമും ഓരോ വിക്കറ്റ് വീതം നേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button