Latest NewsNewsSaudi ArabiaGulf

കൊ​റോ​ണ : ഗൾഫ് രാജ്യത്തേക്കുള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും നി​ർ​ത്തി എ​യ​ർ ഇ​ന്ത്യ

മുംബൈ : കൊ​റോ​ണ വൈറസ്(കോവിഡ് -19) ബാധയെ തുടർന്ന് കുവൈറ്റിലേക്കുള്ള എല്ലാ വി​മാ​ന​സ​ർ​വീ​സു​ക​ളും എ​യ​ർ ഇ​ന്ത്യ നി​ർ​ത്തി​വ​ച്ചു. റോം, ​മി​ലാ​ൻ, സി​യൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സ് എ​യ​ർ ഇ​ന്ത്യ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ നീക്കം.  ഏ​പ്രി​ൽ 30 വ​രെ​യുള്ള സ​ർ​വീ​സു​ക​ളാണ് താത്കാലികമായി നി​ർ‌​ത്തിയത്. ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ്, ഗോ​വ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്  കു​വൈ​റ്റിലേക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. റോം, ​മി​ലാ​ൻ, സി​യൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സ് റദ്ദാക്കലും  ഏ​പ്രി​ൽ 30 വ​രെ നീട്ടിയിരുന്നു.

Also read : ഇറ്റലിയില്‍ കുടുങ്ങിയ നിരവധി പേരുടെ കൂട്ടത്തിൽ എംഎല്‍എ യുടെ ഭാര്യയും

പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ അനുസരിച്ച് നി​ല​വി​ലു​ള്ള മൂ​ന്ന് സ​ർ​വീ​സു​ക​ൾ​ക്ക് പ​ക​ര​മാ​യി ഏ​പ്രി​ൽ 30 വ​രെ ഡ​ൽ​ഹി-​മാ​ഡ്രി​ഡ്-​ഡ​ൽ​ഹി റൂ​ട്ടി​ൽ ര​ണ്ട് വി​മാ​ന​ങ്ങ​ൾ മാ​ത്ര​മേ എ​യ​ർ ഇ​ന്ത്യ പ്ര​വ​ർ​ത്തി​പ്പി​ക്കുന്നൊള്ളു. മാ​ർ​ച്ച് 17 നും ​ഏ​പ്രി​ൽ 28 നും ​ഇ​ട​യി​ൽ മൂ​ന്നാ​മ​ത്തെ വി​മാ​നം റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​ഗോ​ള മ​ഹാ​മാ​രി​യാ​യ കൊ​റോ​ണ​യെ തു​ട​ർ​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ൾ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button