Latest NewsIndia

“ഞങ്ങൾ മഹാരാജയ്‌ക്കൊപ്പം” ഡികെ ശിവകുമാറിന്റെ വാദം തള്ളി കോണ്‍ഗ്രസിന്‌ മറുപടിയുമായി വിമത എം.എല്‍.എമാരുടെ വീഡിയോ

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ്‌ സര്‍ക്കാരിനു പ്രതിസന്ധിയായി ഇപ്പോഴുള്ള രാഷ്ട്രീയ നാടകം കൂടുതൽ സങ്കീർണ്ണതകളിലേക്ക്. ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ സംസ്‌ഥാനത്തിനു പുറത്തുള്ള ഹോട്ടലുകളിലേക്കു മാറ്റി. ബി.ജെ.പി. എം.എല്‍.എമാരെ ഒന്നടങ്കം പാര്‍ട്ടി ഭരിക്കുന്ന ഹരിയാനയിലെ ഗുര്‍ഗാവിലുള്ള റിസോര്‍ട്ടിലേക്കു മാറ്റിയപ്പോള്‍ കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ രാജസ്‌ഥാനിലെ ജയ്‌പുരിലാണു പാര്‍പ്പിച്ചിരിക്കുന്നത്‌.

കോണ്‍ഗ്രസ്‌ വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്‌ക്കുന്ന 22 കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ രാജിവച്ചതോടെയാണ്‌ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്‌. വിമത കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ ബംഗളൂരുവിലെ ഒരു റിസോര്‍ട്ടിലാണ്‌. വിമതരുമായി ബന്ധപ്പെട്ടിരുന്നെന്നും മിക്കവരും പാര്‍ട്ടിയിലേക്കു മടങ്ങാന്‍ തയാറാണെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ ഡി.കെ. ശിവകുമാര്‍ അവകാശപ്പെട്ടിരുന്നു.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും കൊറോണയെന്ന് സംശയം:പീപ്പിൾസ് ഡെയിലി ചൈന

സിന്ധ്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌  സംസ്‌ഥാന മന്ത്രിമാര്‍ രാജിവച്ചതെന്നു മുഖ്യമന്ത്രി കമല്‍നാഥിന്റെ അടുത്ത അനുയായിയും പറഞ്ഞിരുന്നു. എന്നാല്‍, രാജിവച്ച എം.എല്‍.എമാര്‍ സിന്ധ്യക്കു പിന്തുണ പ്രഖ്യാപിക്കുന്ന വീഡിയോകള്‍ പുറത്തുവിട്ടുകൊണ്ടാണ്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ തിരിച്ചടിച്ചത്‌.”ജ്യോതിരാദിത്യ സിന്ധ്യ ആരെയും ചതിച്ചിട്ടില്ല. കോണ്‍ഗ്രസും കമല്‍നാഥുമാണ്‌ സിന്ധ്യയെ ചതിച്ചത്‌. സിന്ധ്യയുടെ കഠിനാധ്വാനംകൊണ്ടാണ്‌ 15 വര്‍ഷത്തിനുശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ തിരിച്ചെത്തിയത്‌.”- മുന്‍ മന്ത്രിയായ മഹേന്ദ്ര സിങ്‌ സിസോഡിയ പറഞ്ഞു.

സ്വന്തം തീരുമാനപ്രകാരമാണു കോണ്‍ഗ്രസ്‌ വിട്ടതെന്നു ആറു വിമത മന്ത്രിമാര്‍ പറയുന്ന വീഡിയോ ബി.ജെ.പിയും പുറത്തുവിട്ടു. ” മഹാരാജ (സിന്ധ്യ) ആവശ്യപ്പെട്ടാല്‍ കിണറ്റില്‍ചാടാനും തയാറാണെന്നു” മുന്‍മന്ത്രി ഇമാര്‍തി ദേവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button