KeralaLatest NewsNews

വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടു പോകാന്‍ ആംബുലന്‍സോ സ്ട്രെച്ചറോ നൽകിയില്ല, മരക്കമ്ബുകള്‍ ചേര്‍ത്തുകെട്ടി മഞ്ചം ഒരുക്കി മൃതദേഹം പൊതുശ്മശാനത്തില്‍ എത്തിച്ചത് കാല്‍ നടയായി

കോട്ടയം: ആംബുലന്‍സോ സ്ട്രെച്ചറോ നൽകിയില്ല, വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ പൊതുശ്മശാനത്തില്‍ വീട്ടുകാർ എത്തിച്ചത് കാല്‍ നടയായി. വൈക്കത്തെ മകളുടെ വീട്ടില്‍ മരിച്ച വീട്ടമ്മ തെന്മ‍ല ഡാം കെഐപി ലേബര്‍ കോളനിയില്‍ കറുപ്പ സ്വാമിയുടെ ഭാര്യ മല്ലികാമ്മ (55)യുടെ മൃതദേഹമാണ് പോലീസിന്റെ സഹായത്തോടെ മരക്കമ്പുകള്‍ ചേര്‍ത്തുകെട്ടി മഞ്ചം ഒരുക്കി മൃതദേഹം കാല്‍ നടയായി പൊതുശ്മശാനത്തില്‍ വീട്ടുകാർക്ക് എത്തിക്കേണ്ടി വന്നത്. പകര്‍ച്ച വ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ , വീട്ടമ്മ ചികിത്സയ്ക്കിടെയാണ് മരിച്ചതെന്ന് ചൂണ്ടിക്കാട്ടി സേവനം നിഷേധിച്ചുവെന്നാണ് പരാതി.

Also read : ഡല്‍ഹി കലാപം , ചുക്കാൻ പിടിച്ച പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ അറസ്‌റ്റില്‍

ശ്വാസംമുട്ടല്‍, കഫക്കെട്ട് എന്നിവ രൂക്ഷമായ മല്ലികാമ്മയെ വൈക്കം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം കൂടിയതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശേഷം വീട്ടിലേക്കു വിട്ടയച്ച മല്ലികാമ്മ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12നു തെന്മലയിലെ വീട്ടിലെത്തിച്ച മൃതദേഹം അന്ത്യ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്മശാനത്തിലേക്കു കൊണ്ടു പോകാനായി ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സും ടൂറിസം വകുപ്പിന്റെ സ്ട്രെച്ചറും വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൊറോണയുടെ പശ്ചാത്തലത്തിൽ സേവനം നിഷേധിച്ചുവെന്നായിരുന്നു ആരോപണം. തുടർന്ന് നാട്ടുകാരും കുളത്തൂപ്പുഴ എസ്‌ഐ വി ജയകുമാറും ചേര്‍ന്നു കമ്ബുകെട്ടി മഞ്ചം ഒരുക്കുകയും മൃതദേഹം ശ്‌മശാനത്തിൽ കാൽനടയായി എത്തിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button