KeralaLatest NewsIndiaNews

ഇന്ത്യയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടായി. ഡല്‍ഹി ജനക്പുരി സ്വദേശിനിയായ 69കാരിയാണ് മരിച്ചത്. ഡ​ല്‍​ഹി രാം ​മ​നോ​ഹ​ര്‍ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ര്‍​ക്ക് വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​വ​ര്‍​ക്ക് ക​ടു​ത്ത ര​ക്ത​സ​മ്മ​ര്‍​ദ​വും പ്ര​മേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് സ്ഥി​തി ഗു​രു​ത​ര​മാ​ക്കി​യ​ത്. ഡ​ല്‍​ഹി ജ​ന​ക്പു​രി സ്വ​ദേ​ശി​നി​യാ​ണ്. ജ​പ്പാ​ന്‍, ജ​നീ​വ, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം തി​രി​ച്ചെ​ത്തി​യ ഇ​വ​രു​ടെ മ​ക​നി​ല്‍​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച മ​ക​ന്‍ രാം ​മ​നോ​ഹ​ര്‍ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

കര്‍ണാടക സ്വദേശിയാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ച്‌ മരിച്ച ആദ്യ വ്യക്തി. കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് ഇന്നലെ മരിച്ചത്. സൗദി അറേബ്യയില്‍ നിന്ന് ഉംറ തീര്‍ഥാടനം കഴിഞ്ഞ് ഇന്ത്യയില്‍ എത്തിയ ഇദ്ദേഹത്തെ ശ്വാസതടസ്സം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നു. കേരളത്തില്‍ പുതുതായി സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെയുളള കണക്കാണിത്. രോഗവ്യാപനം ഉയര്‍ന്നതോടെ, രാജ്യത്ത് അതിവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിയേറ്ററുകളും ജിമ്മുകളും മാളുകളും അടച്ചിടാനാണ് ഇരുസര്‍ക്കാരുകളും ഉത്തരവിട്ടിരിക്കുന്നത്. അതേപോലെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button